Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2016 10:11 AM GMT Updated On
date_range 17 Oct 2016 10:11 AM GMTഅബൂദബി ടൂര്‍ സൈക്ളിങ് 20ന് തുടങ്ങും; പലയിടത്തും റോഡ് അടക്കും
text_fieldsbookmark_border
അബൂദബി: ‘അബൂദബി ടൂര്‍ 2016’ സൈക്ളിങ് മത്സരം ഒക്ടോബര്‍ 20 മുതല്‍ 23 വരെ നാല് ഘട്ടങ്ങളിലായി നടക്കും. 555 കിലോമീറ്റര്‍ ദുരം സൈക്ളിങ്ങില്‍ മൂന്ന് ഘട്ടങ്ങള്‍ സ്പ്രിന്‍റും ഒരു ഘട്ടം മീഡിയം മൗണ്ടെയ്നുമായിരിക്കും. മത്സരത്തിന്‍െറ ഭാഗമായി അബൂദബിയിലെ വിവിധ ഭാഗങ്ങളില്‍ റോഡുകള്‍ അടച്ചിടും.
20ന് നടക്കുന്ന ഒന്നാം ഘട്ടം ഉച്ചക്ക് 1.15ന് ആരംഭിക്കും. മദീന സായിദില്‍നിന്ന് തുടങ്ങി തിരിച്ച് അവിടെ തന്നെയാണ് ഈ ഘട്ടം (147 കിലോമീറ്റര്‍) അവസാനിക്കുക. 21ന് രണ്ടാം ഘട്ടം അബൂദബിയില്‍നിന്ന് തുടങ്ങി അബൂദബി അല്‍ മറീനയില്‍ (115 കിലോമീറ്റര്‍) അവസാനിക്കും. ഉച്ചക്ക് 2.10നാണ് രണ്ടാം ഘട്ടം ആരംഭിക്കുക. 22ന് ഉച്ചക്ക് 1.10ന് തുടങ്ങുന്ന മൂന്നാം ഘട്ടം അല്‍ഐന്‍ മുതല്‍ ജബല്‍ ഹഫീത് വരെ (150 കിലോമീറ്റര്‍) ആയിരിക്കും. യാസ് മറീന സര്‍ക്യൂുട്ടില്‍ 26 ലാപുകളായി നടക്കുന്ന നാലാം ഘട്ടത്തില്‍ 143 കിലോമീററ്ററുകളാണുണ്ടാവുക. വൈകുന്നേരം അഞ്ചിനാണ് ഈ ഘട്ടം ആരംഭിക്കുക.
ആദ്യ ഘട്ടം നടക്കുന്ന ഒക്ടോബര്‍ 20ന് ലിവയെയും മദീന സായിദിനെയും ബന്ധിപ്പിക്കുന്ന പാതയും ഇരു നഗരങ്ങളിലെയും ഉള്‍ റോഡുകളും ഉച്ചക്ക് 12 മുതല്‍ 5.15 വരെ വിവിധ സമയങ്ങളിലായി അടച്ചിടും. രണ്ടാം ഘട്ടം നടക്കുന്ന 21ന് ഉച്ചക്ക് 1.15 മുതല്‍ 2.15 വരെ എമിറേറ്റ്സ് പാലസ്, 1.50 മുതല്‍ 2.45 വരെ കിങ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ്്, ഖലീഫ ആല്‍ മുബാറക്, ഖലീജ് ആല്‍ അറബി തെരുവുകള്‍, 2.10 മുതല്‍ 2.55 വരെ അല്‍ യാസ്മിന സ്കൂള്‍ പരിസരം, 2.40 മുതല്‍ 3.35 വരെ ഖലീഫ സിറ്റിയിലെ 12, 15, 26, മൂന്ന് തെരുവുകള്‍, മൂന്ന് മുതല്‍ 3.45 വരെ യാസ് ഐലന്‍റ്, അല്‍ റാഹ, യാസ് ടണല്‍, 3.10 മുതല്‍ നാല് വരെ ഫെരാരി വേള്‍ഡ്, യാസ് മാള്‍, യാസ് വാട്ടര്‍വേള്‍ഡ്, 3.25 മുതല്‍ 4.25 വരെ ശൈഖ് ഖലീഫ ബിന്‍ സായിദ് ഹൈവേ, 3.45 മുതല്‍ 4.35 വരെ ലവ്റെ അബൂദബി, റീം ഐലന്‍റ്, നാല് മുതല്‍ 4.55 വരെ റീം ഐലന്‍റ്, റെപ്റ്റണ്‍ സ്കൂള്‍, പാരിസ് സോബോണ്‍ സര്‍വകലാശാല, ശൈഖ് സായിദ് തെരുവ്, 4.15 മുതല്‍ 5.15 വരെ കോര്‍ണിഷ്, മറീന മാള്‍ ഭാഗങ്ങളിലെ റോഡുകളാണ് അടക്കുക. 22ന് നടക്കുന്ന മൂന്നാം ഘട്ടത്തില്‍ ഉച്ചക്ക് 12.50 മുതല്‍ 1.40 വരെ അല്‍ മുതവ-അല്‍ ഹിലി, ഒന്ന് മുതല്‍ 2.05 വരെ അല്‍ ഹിലി-അല്‍ ജിമി, 1.30 മുതല്‍ 2.35 വരെ ശാഖ്ബൂത് ബിന്‍ സുല്‍ത്താന്‍ തെരുവ്, അല്‍ സലാമത്, 2.15 മുതല്‍ 3.05 വരെ അല്‍ ഖസ്ന, 3.40 മുതല്‍ 4.30 വരെ സഖേര്‍ റോഡുകള്‍ അടച്ചിടും.

Next Story