Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബി മാരത്തൺ:...

അബൂദബി മാരത്തൺ: ​കിപ്​സെമും ​യസ്​നേയും ജേതാക്കൾ

text_fields
bookmark_border
അബൂദബി മാരത്തൺ: ​കിപ്​സെമും ​യസ്​നേയും ജേതാക്കൾ
cancel

അബൂദബി: അഡ്​നോക്​ അബൂദബി മാരത്തണി​​​െൻറ പുരുഷ വിഭാഗത്തിൽ ​മറിയസ്​ കിപ്​സെമും വനിതാ വിഭാഗത്തിൽ അബബേൽ ​യസ്​ നേയും ജേതാക്കളായി. കെനിയൻ പൗരനായ കിപ്​സെം രണ്ട്​ മണിക്കൂർ നാല്​ മിനിറ്റ്​ നാല്​ സെക്കൻറ്​ എന്ന സമയത്തിലാണ്​ ഒ ാട്ടം പൂർത്തിയാക്കിയത്​. കെനിയക്കാരൻ തന്നെയായ അബ്രഹാം കിപ്​റ്റം രണ്ട്​ മണിക്കൂർ നാല്​ മിനിറ്റ്​ 16 സെക്കൻറുകെ ാണ്ട്​ ഒാടിയെത്തി രണ്ടാം സ്​ഥാനം നേടി.

മൂന്നാം സ്​ഥാനത്തെത്തിയ എത്യോപ്യയുടെ ദീജേന ഡിബെല്ല ഗോൻഫ രണ്ട്​ മണിക്കൂർ ഏഴ്​ മിനിറ്റ്​ ആറ്​ സെക്കൻറ്​ സമയത്തിനാണ്​ ഫിനിഷ്​ ചെയ്​തത്​. വനിതാ വിഭാഗത്തിൽ എത്യോപ്യക്കാണ്​ കിരീടം. അവരുടെ അബബേൽ ​യസ്​നേ രണ്ട്​ മണിക്കൂർ ഏഴ്​ മിനിറ്റ്​ ആറ്​ സെക്കൻറിൽ ഫിനിഷ്​ ചെയ്​തു. ബഹ്​റൈ​​​െൻറ യുനിസ്​ ചുമ്പ ചെബിച്ചിയും എത്യോപ്യയുടെ ഗലെറ്റ്​ ബുർക എന്നിവർ രണ്ടും മൂന്നും സ്​ഥാനങ്ങൾ നേടി. 42 കിലോമീറ്റർ നീണ്ട ഒാട്ടത്തിൽ വിജയിച്ച കിപ്​സെമിന്​ ഒരു ലക്ഷം അമേരിക്കൻ ഡോളറാണ്​ സമ്മാനം ലഭിക്കുക.

കരിയറിലെ 16ാമത്​ മാരത്തോണാണ്​ കിപ്​സെം വിജയിച്ചത്. കഴിഞ്ഞ ഒക്​ടോബറിൽ നടന്ന ഹാഫ്​ മാരത്തോണിൽ ലോക റിക്കാർഡ്​ ഇട്ട ശേഷമാണ്​ അബൂദബിയിലെ മൽസരത്തിന്​ കിപ്​റ്റം എത്തിയതെങ്കിലും രണ്ടാം സ്​ഥാനംകൊണ്ട്​ തൃപ്​തിപ്പെ​േടണ്ടിവന്നു. വിൽ ചെയർ വിഭാഗത്തിൽ ഇമിറാത്തിയായ ഹുസൈൻ അൽ മസം ജേതാവായി. റഷീദ്​ അൽ ദഹേരിക്കാണ്​ രണ്ടാം സ്​ഥാനം.

10 കിലോമീറ്റർ ഒാട്ടത്തിൽ കെനിയയുടെ റിച്ചാർഡ് കിപ്​കൊരിർ കിമുൻയൻ ജേതാവായി. വെള്ളിയാഴ്​ച രാവിലെ ആരംഭിച്ച മൽസരങ്ങളിൽ പതിനായിരത്തിൽ കൂടുതൽ പ​െങ്കടുത്തു. 42, 10 കിലോമീറ്റർ മൽസരങ്ങൾക്ക്​ പുറമെ അഞ്ച്​ കിലോമീറ്റർ, 2.5 കിലോമീറ്റർ മൽസരങ്ങളും നടന്നു. അബൂദബിയിൽ ആദ്യമായി നടത്തിയ ലോകോത്തര മാരത്തൺ മൽസരം സംഘടിപ്പിച്ചത്​ അബൂദബി നാഷ്​ണൽ ഒായിൽ കമ്പനിയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsabudabi marathon
News Summary - abudabi marathon-uae-gulf news
Next Story