അബൂദബിയിൽ കെട്ടിട മാലിന്യ പുനഃചംക്രമണ പ്ലാൻറ് തുറന്നു
text_fieldsഅബൂദബി: കെട്ടിടങ്ങൾ നിർമിക്കുേമ്പാഴും അവ തകർക്കുേമ്പാഴുമുണ്ടാകുന്ന മാലിന്യം പുനഃചംക്രമണം നടത്തി അബൂദബി ദഫ്റ മേഖലയിലെ ഗയാതിയിൽ പ്ലാൻറ് ആരംഭിച്ചു. റോഡ്^നിർമാണ പ്രവൃത്തികൾക്ക് ഉപയോഗിക്കുന്ന സാമഗ്രികളിൽ പുനഃചംക്രമണ വസ്തുക്കൾ ലഭ്യമാണെങ്കിൽ 40 ശതമാനമെങ്കിലും അവ ഉപയോഗിക്കണമെന്ന അബൂദബി എക്സിക്യൂട്ടീവ് കൗൺസിലിെൻറ ഉത്തരവിനെ പിന്തുണക്കാനാണ് മാലിന്യ കൈകാര്യ കേന്ദ്രമായ തദ്വീർ പുതിയ പ്ലാൻറ് സ്ഥാപിച്ചത്. പുനഃചംക്രമണം ചെയ്ത വസ്തുക്കളുടെ ഉപയോഗത്തിലൂടെ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കാനും സാധനങ്ങൾ കൊണ്ടുപോകാനുള്ള ചെലവ് കുറക്കാനും കാർബൺ ബഹിർഗമനം കുറക്കാനും സാധിക്കും.
യു.എ.ഇ^സൗദി അതിർത്തിയിൽ റുവൈസ് എണ്ണപ്പാടങ്ങൾക്ക് സമീപമാണ് പ്ലാൻറ് സ്ഥാപിച്ചിട്ടുള്ളത്. മാസത്തിൽ 60000 ടൺ മുതൽ 70000 ടൺ വരെ നിർമാണ മാലിന്യം സ്വീകരിക്കാൻ പ്ലാൻറിന് സാധിക്കും. ദിവസേന ശരാശരി 1500 മുതൽ 2000 ടൺ മാലിന്യമാണ് ഇവിടെ സ്വീകരിക്കുക. പ്രതിമാസം 31000 ടൺ സംസ്കരിച്ച ഉൽപന്നങ്ങൾ ലഭ്യമാക്കാൻ പ്ലാൻറിൽ സൗകര്യമുണ്ട്. മണിക്കൂറിൽ 150 മുതൽ 200 ടൺ വരെ ഉൽപാദനം നടക്കും. ഇൗ ഉൽപന്നങ്ങൾ റോഡ് പദ്ധതികൾക്കും മറ്റു അടിസ്ഥാന സൗകര്യ പദ്ധതികൾക്കും ഉപയോഗിക്കും. മൊബൈൽ ക്രഷർ യൂനിറ്റും പ്ലാൻറിൽ ഒരുക്കിയിട്ടുണ്ട്. അബൂദബിയിൽ ലോകോത്തര മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് ഗയാതിയിൽ പുനഃചംക്രമണ പ്ലാൻറ് നിർമിച്ചതെന്ന് തദ്വീർ ആക്ടിങ് ജനറൽ മാനേജർ പറഞ്ഞു. പരസ്ഥിതി സംരക്ഷണത്തിനും മലിനീകരണം കുറക്കുന്നതിനും പുതിയ നിക്ഷേപ അവസരങ്ങൾ തുറക്കുന്നതിനും പ്ലാൻറ് കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
