അബൂദബി ഇസ്ലാമിക് സെൻറർ: ബാവഹാജി വീണ്ടും പ്രസിഡൻറ്, റഷീദ് ജന. സെക്രട്ടറി
text_fieldsഅബൂദബി: അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ പ്രസിഡൻറായി പി. ബാവഹാജിയെയും ജനറൽ സെ ക്രട്ടറിയായി എം.പി.എം. റഷീദിനെയും തെരഞ്ഞെടുത്തു. ഹംസ നടുവിലാണ് ട്രഷറർ. 47ാമത് വാർഷി ക ജനറൽ ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ വർഷത്തെ പ്രസിഡൻറായിരുന്ന ബാവ ഹാജി വീണ്ടും അതേ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. മലപ്പുറം ജില്ലയിലെ ചങ്ങരംകുളം കക്കിടിപ്പുറം സ്വദേശിയായ ബാവഹാജി 23-ാമത് തവണയാണ് ഇന്ത്യൻ ഇസ്ലാമിക് സെൻററിെൻറ പ്രസിഡൻറാവുന്നത്.
ജന. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം.പി.എം. റഷീദ് മുൻ എം.പി അബ്ദുൽ സമദ് സമദാനിയുടെ സഹോദരനാണ്. കെ.എം.സി.സി യു.എ.ഇ നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് കൂടിയായ ഇദ്ദേഹം നേരത്തെ സെൻററിെൻറ പ്രസിഡൻറ്, ജനറൽ സെക്രട്ടറി, ട്രഷറർ പദവികൾ വഹിച്ചിട്ടുണ്ട്.
മറ്റു ഭാരവാഹികൾ: ഡോ. അബ്ദുൽ റഹ്മാൻ മൗലവി ഒളവട്ടൂർ, ടി.കെ. അബ്ദുൽ സലാം (വൈസ് പ്രസി), പി.കെ. അബ്ദുൽ കരീം ഹാജി (ഇേൻറണൽ ഓഡിറ്റർ), അബ്ദുൽ കബീർ ഹുദവി (അഡ്മിസ്ട്രേഷൻ സെക്രട്ടറി) മുജീബ് മൊഗ്രാൽ (സെക്രട്ടറി, കായികം) അബ്ദുല്ല നദ്വി (സെക്രട്ടറി, മതകാര്യം), ബി.സി. അബൂബക്കർ (സെക്രട്ടറി, വിദ്യാഭ്യാസം ) അബ്ദുൽ റസാഖ് (സെക്രട്ടറി, സാംസ്കാരികം) മൻസൂർ മൂപ്പൻ (പബ്ലിക് റിലേഷൻസ്) കെ. അഹ്മദ് കുട്ടി (സെക്രട്ടറി, റിലീഫ്) ഇസ്മായിൽ അഞ്ചില്ലത്ത് (സെക്രട്ടറി, മീഡിയ^ഐ ടി), എം. കുഞ്ഞി മുഹമ്മദ് (സെക്രട്ടറി, സാഹിത്യം). ഉസ്മാൻ കരപ്പാത്ത് പ്രവർത്തന റിപ്പോർട്ടും ടി.കെ. അബ്ദുൽ സലാം വരവുചെലവ് കണക്കും അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
