Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസി.ബി.എസ്​.ഇ...

സി.ബി.എസ്​.ഇ ക്ലസ്​റ്റർ ഫുട്​ബാൾ: അബൂദബി ഇന്ത്യൻ സ്​കൂൾ ചാമ്പ്യന്മാർ

text_fields
bookmark_border
സി.ബി.എസ്​.ഇ ക്ലസ്​റ്റർ ഫുട്​ബാൾ: അബൂദബി ഇന്ത്യൻ സ്​കൂൾ ചാമ്പ്യന്മാർ
cancel
camera_alt??.?.? ??.??.????.? ?????????? ???????? ????? 17 ?????????? ?????????? ??????

അബൂദബി: അബൂദബി സൺറൈസ്​ ഇംഗ്ലീഷ്​ പ്രൈവറ്റ്​ സ്​കൂളിൽ നടന്ന യു.എ.ഇ സി.ബി.എസ്​.ഇ ക്ലസ്​റ്റർ ഫുട്​ബാളിൽ ഇരു വിഭാഗങ്ങളിലും അബൂദബി ഇന്ത്യൻ സ്​കൂൾ ചാമ്പ്യന്മാരായി. ആൺകുട്ടികളുടെ അണ്ടർ 17, അണ്ടർ 19 വിഭാഗങ്ങളിലാണ്​ സ്​കൂൾ നേട്ടം കരസ്​ഥമാക്കിയത്​. അണ്ടർ 17 വിഭാഗത്തിൽ അബൂദബി സൺറൈസ്​ ഇംഗ്ലീഷ്​ പ്രൈവറ്റ്​ സ്​കൂൾ രണ്ടാം സ്​ഥാനം നേടി. അൽ വറഖ ഒൗർ ഒാൺ ഹൈസ്​കൂളിനാണ്​ അണ്ടർ 19 വിഭാഗത്തിൽ രണ്ടാം സ്​ഥാനം.

അണ്ടർ 17 വിഭാഗത്തിൽ ദുബൈ ഇന്ത്യൻ ഹൈസ്​കൂളിലെ രോഹിത്​ ചന്ദ്രനാണ്​ മികച്ച കളിക്കാരൻ. മികച്ച ഡിഫൻഡറായി അബൂദബി ഇന്ത്യൻ സ്​കൂളിലെ നീലകണ്​ഠനും ഗോൾകീപ്പറായി ഇതേ സ്​കൂളിലെ കണ്ണൻ നായരും തെരഞ്ഞെടുക്കപ്പെട്ടു. ഇതേ സ്​കൂളിലെ സായിദ്​ ബിൻ വലീദ്​ ആണ്​ ടോപ്​ സ്​കോറർ.അണ്ടർ 19 വിഭാഗത്തിൽ ദുബൈ ജെംസ്​ ഒൗർ ഒാൺ സ്​കൂളിലെ റിക്​സൻ ആണ്​ മികച്ച കളിക്കാരൻ. മികച്ച ഡിഫൻഡറായി ദുബൈ ദ മില്ലേനിയം സ്​കൂളിലെ ജോഷ്വ, ഗോൾകീപ്പറായി ദുബൈ ഒൗർ ഒാൺ സ്​കൂളിലെ സുമന്ത്​ എന്നിവരെ തെരഞ്ഞെടുത്തു. ഷാർജ എമിറേറ്റ്​സ്​ നാഷനൽ സ്​കൂളിലെ ന്യുവൽ മാത്യുവാണ്​ ടോപ്​ സ്​കോറർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudabi Indian schoolgulf newsmalayalam news
News Summary - abudabi indian school-uae-gulf news
Next Story