അബൂദബി ഹൈപർലൂപ് നിർമാണം അടുത്ത വർഷം ആരംഭിക്കും
text_fieldsഅബൂദബി: അബൂദബിയിലെ ആദ്യ ഹൈപർലൂപ് ഗതാഗത സംവിധാനത്തിെൻറ നിർമാണം അടുത്ത ജൂണിന് ശേഷം ആരംഭിക്കും. പദ്ധതി നടപ്പാക്കുന്ന ഹൈപർലൂപ് ട്രാൻസ്പോർേട്ടഷൻ ടെക്നോളജീസ് (എച്ച്.ടി.ടി) കമ്പനി ബുധനാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ടെർമിനലുകളുടെ സ്ഥാനങ്ങൾ കമ്പനി നിശ്ചയിച്ചിട്ടില്ല. അതേസമയം, അൽ ഗദീർ പട്ടണത്തോട് ചേർന്നുള്ള പുതിയ ഭവനകേന്ദ്രത്തിന് സമീപത്തൂടെയായിരിക്കും ഹൈപർലൂവ് ലൈൻ. യു.എ.ഇയിൽ താമസിക്കുന്ന എല്ലാവർക്കുമായി ഞങ്ങൾ അതിവേഗ ഗതാഗത സാേങ്കതിക വിദ്യ കൊണ്ടുവരികയാണെന്ന് എച്ച്.ടി.ടി ചെയർമാൻ ബിബോപ് ഗ്രെസ്റ്റ പറഞ്ഞു.
ഇന്നത്തെ പ്രഖ്യാപനം യു.എ.ഇയിലും പുറത്തുമുള്ള ഞങ്ങളുെട പങ്കാളികൾ തുടരുന്ന സമർപ്പണത്തിെൻറയും പ്രതിജ്ഞാബദ്ധതയുടെയും സാക്ഷ്യമാണ്. ഇൗ സംവിധാനവുമായി മുന്നോട്ട് പോകുേമ്പാൾ മേഖലയിലെയും ആഗോളതലത്തിലെയും താൽപര്യമുള്ള മറ്റു സ്ഥാപനങ്ങളെ ക്ഷണിക്കുകയാണ്. നമുക്കൊരുമിച്ച് ചരിത്രം സൃഷ്ടിക്കാമെന്നും അദ്ദേഹം പറഞ്ഞു.ഹൈപർലൂപ് സംവിധാനത്തിൽ സഹായിക്കുന്നതിന് ഡിസൈൻ^എൻജിനീയറിങ് കമ്പനിയായ ദാർ അൽ ഹന്ദസയെ ബുധനാഴ്ച എച്ച്.ടി.ടി നിയോഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
