Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബി ഗ്രാൻറ്പ്രീ:...

അബൂദബി ഗ്രാൻറ്പ്രീ: ആദ്യ പരിശീലനത്തിൽ വെറ്റൽ; തിരിച്ചടിച്ച്​ ഹാമിൽട്ടൺ

text_fields
bookmark_border
അബൂദബി ഗ്രാൻറ്പ്രീ: ആദ്യ പരിശീലനത്തിൽ വെറ്റൽ; തിരിച്ചടിച്ച്​ ഹാമിൽട്ടൺ
cancel
camera_alt????????????? ?????? ??????? ?? ?????? ??????????? ??????? ?????????????

അബൂദബി: ഫോർമുല വൺ അബൂദബി ഗ്രാൻറ്പ്രീയുടെ രണ്ടാമത്​ പരിശീലന മത്സരത്തിൽ മെഴ്​സിഡസി​​െൻറ ലെവിസ്​ ഹാമിൽട്ടണ്​ വിജയം. ഫെരാറിയുടെ സെബാസ്​റ്റ്യൻ വെറ്റലിനെ രണ്ടാം സ്​ഥാനത്തേക്ക്​ പിന്തള്ളിയാണ്​ ഹാമിൽട്ടൺ ഒന്നാമതെത്തിയത്​. ഒന്നാം പരിശീലന മത്സരത്തിൽ തന്നെ പിന്നിലാക്കി ഒന്നാം സ്​ഥാനം നേടിയ വെറ്റലിനുള്ള തിരിച്ചടിയായി ഹാമിൽട്ടണി​േൻറത്​. അബൂദബി യാസ്​ മറീനയിൽ നടക്കുന്ന മത്സരത്തിന്​ മുന്നോടിയായി വെള്ളിയാഴ്​ചയാണ്​ പരിശീലന മത്സരങ്ങൾക്ക്​ തുടക്കമായത്. 

രണ്ടാം പരിശീലന മത്സരത്തിൽ വെറ്റലിന്​ 0.149 സെക്കൻറ്​ മ​ു​േമ്പ ഹാമിൽട്ടൺ ഫിനിഷ്​ ചെയ്​തു. (ഹാമിൽട്ടൺ: ഒരു മിനിറ്റ്​ 37.877 സെക്കൻറ്​, വെറ്റൽ: ഒരു മിനിറ്റ്​ 38.026 സെക്കൻറ്​). ഒന്നാം പരിശീലന മത്സരത്തിൽ വെറ്റൽ ഫിനിഷ്​ ചെയ്​ത്​ 0.12 സെക്കൻറിന്​ ശേഷമേ ഹാമിൽട്ടന്​ കാറോടിച്ച്​ എത്താനായിരുന്നുള്ളൂ.ഇരുവരും മൂന്ന്​ തവണ വീതം അബൂദബിയിൽ ചാമ്പ്യന്മാരായിട്ടുണ്ട്​. എന്നാൽ ഫെരാറിക്ക്​ ഇതുവരെ അബൂദബിയിൽനിന്ന്​ കീരീടമൊന്നും സ്വന്തമാക്കാനായിട്ടില്ല. വെറ്റൽ ജേതാവാകുകയാണെങ്കിൽ ഇൗ ചരിത്രം മാറ്റിയെഴുതപ്പെടും.

വെള്ളിയാഴ്​ച ഉച്ചക്ക്​ ഒന്ന്​ മുതൽ 2.30 വരെയും വൈകുന്നേരം അഞ്ച്​ മുതൽ 6.30 വരെയുമാണ്​ പരിശീലന മത്സരങ്ങൾ നടന്നത്​. ശനിയാഴ്​ച ഉച്ചക്ക്​ രണ്ട്​ മുതൽ മൂന്ന്​ വരെ പരിശീലന മത്സരവും വൈകുന്നേരം അഞ്ച്​ മുതൽ ആറ്​ വരെ യോഗ്യതാ മത്സരവും നടക്കും. ഞായറാഴ്​ച വൈകുന്നേരം അഞ്ച്​ മുതൽ ഏഴ്​ വരെയാണ്​ ഫൈനൽ മത്സരം. മൊത്തം 20 ടീമുകളാണ്​ യോഗ്യതാമത്സരത്തിൽ പ​െങ്കടുക്കുന്നത്​. ഇന്ത്യൻ ബിസിനസുകാരൻ വിജയ്​ മല്യയുടെ നേതൃത്വത്തിലുള്ള ഫോഴ്​സ്​ ഇന്ത്യ ടീമിന്​ വേണ്ടി മെക്​സിക്കോയുടെ സെർജിയോ പെരസ്​ ആണ്​ കാറോടിക്കുന്നത്​.

Show Full Article
TAGS:gulf newsmalayalam newsAbudabi Granpree
News Summary - Abudabi Granpree
Next Story