അബൂദബി ഗ്രാൻഡ്പ്രീ: ഹാമിൽട്ടന് പോൾ പൊസിഷൻ
text_fieldsഅബൂദബി: യാസ് മറീന സർക്യൂട്ടിൽ നടക്കുന്ന ഇത്തിഹാദ് എയർവേസ് അബൂദബി ഗ്രാൻഡ് പ്രീയുടെ യോഗ്യതാ മത്സരത്തിൽ മെഴ്സിഡസിെൻറ ലെവിസ് ഹാമിൽട്ടന് പോൾ പൊസിഷൻ. പുതിയ ട്രാക്ക് റെക്കോർഡായ 1:34.794 സമയം കൊണ്ടാണ് ഹാമിൽട്ടൻ ഒന്നാമതെത്തിയത്. ഇൗ സീസണിൽ താരം നേടുന്ന 11ാമത് പോൾ പൊസിഷനാണിത്. സഹതാരം വാൾേട്ടറി ബോട്ടസ് (സമയം: 1:34.956) രണ്ടാമതായി ഫിനിഷ് ചെയ്തതോടെ ആദ്യ രണ്ട് സ്ഥാനങ്ങളും മെഴ്സിഡസിന് സ്വന്തമായി. ഫെരാറി ഡ്രൈവർമാരാണ് മൂന്ന്, നാല് സ്ഥാനങ്ങളിലെത്തിയത്. സെബാസ്റ്റ്യൻ വെറ്റൽ 1:35.125 സമയം കൊണ്ട് മൂന്നാമതായും കിമി റെയ്കനൺ 1:35.365 സമയം കൊണ്ട് നാലാമതായും ഫിനിഷ് ചെയ്തു. റെഡ് ബുളിെൻറ ഡാനിയൽ റികിയാർഡോ അഞ്ചാമതായി.
ഞായറാഴ്ച വൈകുന്നേരം 5.10 മുതൽ രാത്രി 7.10 വരെയാണ് ഫൈനൽ മത്സരം. പോൾ സിറ്റർ എന്ന നിലയിലുള്ള മുൻതൂക്കം മുതലെടുക്കാനായാൽ ബ്രിട്ടീഷ് താരം ഹാമിൽട്ടന് അബൂദബിയിൽ നാലാമത് കിരീടവും ഇൗ വർഷത്തെ പതിനൊന്നാം വിജയവും സ്വന്തമാകും. ഹാമിൽട്ടനോ കഴിഞ്ഞ വർഷത്തെ അബൂദബിയിലെ വിജയി ബോട്ടേസാ ജേതാവായാൽ മെഴ്സിഡസിന് അബൂദബിയിൽ തുടർച്ചയായ അഞ്ചാം കിരീടമാകും. 2009ൽ തുടങ്ങിയ ഫോർമുല വൺ അബൂദബി ഗ്രാൻറ്പ്രീയിൽ 2014ൽ ഹാമിൽട്ടനിലൂടെയാണ് മെഴ്സിഡസ് ആദ്യ കീരീടം സ്വന്തമാക്കിയത്. മെഴ്സിഡസും ഹാസും ഒഴിച്ച് മറ്റു ടീമുകളൊന്നും 2019 സീസണിലേക്ക് തങ്ങളുടെ നിലവിലെ ഡ്രൈവർമാരെ നിലനിർത്തുന്നില്ല. കിമി റെയ്കനൺ ഫെരാറി വിട്ട് സോബറിലേക്കാണ് പോകുന്നത്. റെഡ്ബുളിെൻറ ഡാനിയൽ റികിയാർഡോ റിനോൾട്ടിലേക്ക് മാറും. മക്ലാറെന് വേണ്ടി ഇറങ്ങുന്ന ലോക ചാമ്പ്യൻ ഫെർണാണ്ടോ അലോൺസോ മത്സരരംഗത്തുനിന്ന് തന്നെ വിരമിക്കുന്നതിനാൽ ഇൗ ഇറ്റാലിയൻ താരത്തിെൻറ അവസാന എഫ്^1 മത്സരമാണ് യാസ് മറീനയിലേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
