Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി​യെ...

അ​ബൂ​ദ​ബി​യെ കാ​മ​റ​ക്ക​ണ്ണി​ൽ ക​ണ്ട ര​ണ്ട്​ മ​ല​യാ​ളി​ക​ൾ​ക്ക്​ പു​ര​സ്​​കാ​രം

text_fields
bookmark_border
അ​ബൂ​ദ​ബി​യെ കാ​മ​റ​ക്ക​ണ്ണി​ൽ ക​ണ്ട ര​ണ്ട്​ മ​ല​യാ​ളി​ക​ൾ​ക്ക്​ പു​ര​സ്​​കാ​രം
cancel

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി​യു​ടെ മ​നോ​ഹാ​രി​ത​യും അ​പൂ​ർ​വ നി​മി​ഷ​ങ്ങ​ളും കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ ര​ണ്ട്​ മ​ല​യാ​ളി​ക​ൾ​ക്ക്​ പു​ര​സ്​​കാ​ര നേ​ട്ടം. അ​ബു​ദ​ബി സാം​സ്​​കാ​രി​ക^​വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ്​ (ഡി.​സി.​ടി അ​ബൂ​ദ​ബി) സം​ഘ​ടി​പ്പി​ച്ച ‘അ​ബൂ​ദ​ബി നി​ങ്ങ​ളു​ടെ ക​ണ്ണി​ലൂ​ടെ’ എ​ന്ന ഫോ​േ​ട്ടാ​ഗ്ര​ഫി^​ഫി​ലിം മ​ത്സ​ര​ത്തി​ലാ​ണ്​ മ​ല​യാ​ളി​ക​ൾ അ​ഭി​മാ​ന​മാ​യ​ത്. കോ​ട്ട​യം വൈ​ക്കം സ്വ​ദേ​ശി​യും സ​ൺ​റൈ​സ്​ ഇം​ഗ്ലീ​ഷ്​ പ്രൈ​വ​റ്റ്​ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​യു​മാ​യ ടോ​ബി​ൻ ടോം, ​തൃ​ശൂ​ർ കൊ​റ്റ​ന​ല്ലൂ​ർ സ്വ​ദേ​ശി​യും ബി​ൽ​ഫിം​ഗ​ർ ടെ​ബോ​ഡി​ൻ എ​ൻ​ജി​നീ​യ​റി​ങ്​ ക​മ്പ​നി​യി​ൽ ഇ​ൻ​സ്​​ട്രു​മെ​ൻ​റ്​ എ​ൻ​ജി​നീ​യ​റു​മാ​യ ആ​ന​ന്ദ്​ പ​യ​സ്​ എ​ന്നി​വ​ർ ക​ഴി​ഞ്ഞ ദി​വ​സം മ​നാ​റ​ത്​ അ​ൽ സാ​ദി​യാ​തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പു​ര​സ്​​കാ​രം ഏ​റ്റു​വാ​ങ്ങി.


കാ​യി​ക^​വി​നോ​ദ ഫോ​േ​ട്ടാ​ഗ്ര​ഫി വി​ഭാ​ഗ​ത്തി​ൽ ജെ​റ്റ്​​സ്​​കീ​യി​ങ്ങി​ലെ അ​ത്യ​പൂ​ർ​വ നി​മി​ഷം പി​ടി​ച്ചെ​ടു​ത്താ​ണ്​ ടോ​ബി​ൻ ടോം ​എ​ന്ന 11ാം ​ക്ലാ​സ്​ വി​ദ്യാ​ർ​ഥി നേ​ട്ടം കൊ​യ്​​ത​ത്. ‘അ​ഡ്വ​ഞ്ച​റ​സ്​ സ്​​പോ​ർ​ട്ടി​ങ്​ ഇ​ൻ ദ ​ഹാ​ർ​ട്ട്​ ഒാ​ഫ്​ ​ യു.​എ.​ഇ’ എ​ന്ന ടാ​ഗ്​​ലൈ​നോ​ടെ സ​മ​ർ​പ്പി​ച്ച ഫോ​േ​ട്ടാ സ്​​പോ​ർ​ട്​​സ്​ ഫേ​ാ​േ​ട്ടാ​ഗ്ര​ഫി​യു​ടെ സ​മ​ഗ്ര ഗു​ണ​ങ്ങ​ളും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു. 15000 ദി​ർ​ഹ​വും നി​കോ​ൺ കാ​മ​റ​യു​മാ​ണ്​ ടോ​ബി​ന്​ സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത്. ടോ​മി​ച്ച​ൻ^​ബി​ന്നി ടോം ​ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ ടോ​ബി​ൻ ചി​ത്ര​ക​ല​യി​ലും ക​ഴി​വ്​ തെ​ളി​യി​ച്ചി​ട്ടു​ണ്ട്.


24 സെ​ക്ക​ൻ​റ്​ ദൈ​ർ​ഘ്യ​മു​ള്ള ഫി​ലിം വി​ഭാ​ഗ​ത്തി​ലാ​ണ്​ ആ​ന​ന്ദ്​ വി​ജ​യി​യാ​യ​ത്. അ​ബൂ​ദ​ബി ലൂ​വ​ർ മ്യു​സി​യം, ഫൗ​ണ്ടേ​ഴ്​​സ്​ മെ​മോ​റി​യ​ൽ, ഫെ​രാ​റി വേ​ൾ​ഡ്, എ​മി​റേ​റ്റ്​​സ്​ പാ​ല​സ്, മ​റീ​ന മാ​ൾ, ഗ്രാ​ൻ​ഡ്​ മോ​സ്​​ക്, ഡ​ബ്യൂ.​ടി.​സി മാ​ൾ, ബ്രേ​ക്​ വാ​േ​ട്ട​ഴ്​​സ്​ എ​ന്നീ ടൂ​റി​സ്​​റ്റ്​ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യു​ള്ള ഒ​രു കു​ടും​ബ​ത്തി​െ​ൻ​റ യാ​ത്ര അ​സാ​മാ​ന്യ മി​ക​വോ​ടെ 24 സെ​ക്ക​ൻ​റി​ൽ ഒ​തു​ക്കി​യ​തി​നാ​ണ്​ അം​ഗീ​കാ​രം. 20000 ദി​ർ​ഹ​മാ​ണ്​ സ​മ്മാ​ന​ത്തു​ക. സി​റ്റി ആ​ൻ​ഡ്​ ആ​ർ​കി​ടെ​ക്​​ച​ർ ഫോ​േ​ട്ടാ​ഗ്ര​ഫി വി​ഭാ​ഗ​ത്തി​ൽ ആ​ന​ന്ദ്​ സ​മ​ർ​പ്പി​ച്ച ‘അ​ൽ ബ​ഹ​ർ ട​വേ​ഴ്​​സ്​’ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടു​ക​യും ചെ​യ്​​തി​രു​ന്നു. പ​യ​സ്​^​നാ​ൻ​സി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ ആ​ന​ന്ദ്​ ഫോ​േ​ട്ടാ​ഗ്ര​ഫി​യി​ൽ എം.​ജി യൂ​നി​വേ​ഴ്​​സി​റ്റി അ​വാ​ർ​ഡും നേ​ടി​യി​ട്ടു​ണ്ട്. 30 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ച്ച ‘അ​ബൂ​ദ​ബി നി​ങ്ങ​ളു​ടെ ക​ണ്ണി​ലൂ​ടെ’ മ​ത്സ​ര​ത്തി​ൽ 4000ത്തി​ല​ധി​കം എ​ൻ​ട്രി​ക​ളാ​ണ്​ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​ത്. ഫോ​േ​ട്ടാ​ഗ്ര​ഫി, ഫി​ലിം എ​ന്നി​വ​ക്ക്​ പു​റ​മെ ക​ല, എ​ഴു​ത്ത്​ വി​ഭാ​ഗ​ത്തി​ലും മ​ത്സ​ര​മു​ണ്ടാ​യി​രു​ന്നു. പീ​പ്പി​ൾ​സ്​ ചോ​യ്​​സ്​ ഫോ​േ​ട്ടാ​ഗ്ര​ഫി വി​ഭാ​ഗ​ത്തി​ൽ ത​മി​ഴ്​​നാ​ട്​ വെ​ല്ലൂ​ർ ജി​ല്ല​യി​ലെ തി​രു​പ്പ​ത്തൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ​ലി രാ​ജ​കും പു​ര​സ്​​കാ​രം നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsabudabi focus camera two malayali puraskaram
News Summary - abudabi focus camera two malayali puraskaram-uae-uae news
Next Story