Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അബൂദബി റീം െഎലൻഡിൽ തീപിടിത്തം
text_fieldsbookmark_border
അബൂദബി: അബൂദബി റീം െഎലൻഡിൽ ശനിയാഴ്ച ഉച്ചക്ക് തീപിടിത്തമുണ്ടായി. അമായ ടവേഴ്സിന് സമീപത്തെ നിർമാണ സ്ഥലത്താണ് തീപിടിത്തമുണ്ടായത്്. തീപിടിച്ച് കനത്ത പുക ആകാശത്തേക്ക് ഉയരുന്നത് അകലെ നിന്നേ കാണാമായിരുന്നു. സംഭവസ്ഥലത്ത് കുതിച്ചെത്തിയ സിവിൽ ഡിഫൻസ് സംഘം ഉച്ചക്ക് 3.55ഒാടെ തീ നിന്ത്രണവിധേയമാക്കി.
തീ അണച്ച ശേഷം തൊഴിലാളികൾ നിർമാണ സ്ഥലത്തേക്ക് മടങ്ങി. പ്രദേശത്തെ താമസക്കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിട്ടില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തീപിടിത്തത്തിെൻറ കാരണം വ്യക്തമായിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
