അബൂദബി പുസ്തകമേള: പുസ്തകം വാങ്ങാൻ മുഹമ്മദ് ബിൻ സായിദ് 60 ലക്ഷം ദിർഹം അനുവദിച്ചു
text_fieldsഅബൂദബി: അബൂദബി അന്താരാഷ്ട്ര പുസ്തകമേളയിൽനിന്ന് യു.എ.ഇയിലെ സ്കൂൾ ലൈബ്രറികളിലേക്ക് ആവശ്യമായ പുസ്തകങ്ങളും പഠനോപകരണങ്ങളും വാങ്ങാൻ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ 60 ലക്ഷം ദിർഹം അനുവദിച്ചു. യുവജനങ്ങൾക്കിടയിൽ വായനയോടുള്ള താൽപര്യം ഉറപ്പിച്ചു നിർത്തുക, പുസ്തകങ്ങളുടെ മൂല്യത്തെ കുറിച്ചുള്ള ബോധ്യം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വൻ തുകക്കുള്ള പുസ്തകങ്ങൾ വാങ്ങുന്നത്.
ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിൽ നടക്കുന്ന അബൂദബി അന്താരാഷ്ട്ര പുസ്തകമേള മൂല്യമേറിയ സാംസ്കാരിക വേദിയാണെന്ന് വിദ്യാഭ്യാസ മന്ത്രി ഹുസൈൻ ബിൻ ഇബ്രാഹിം ആൽ ഹമ്മാദി അഭിപ്രായപ്പെട്ടു. വിജഞാനം വ്യാപിപ്പിക്കാനും വ്യത്യസ്ത രാജ്യങ്ങളിലെ പ്രസാധനാലയങ്ങൾ തമ്മിലെ സഹകരണം വർധിപ്പിക്കാനുമുള്ള അക്ഷീണമായ പ്രയത്നങ്ങളിൽ പുസ്തകമേള നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
