Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബി ലോകത്തെ...

അബൂദബി ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ നഗരം

text_fields
bookmark_border
അബൂദബി ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ നഗരം
cancel

അബൂദബി: താമസിക്കാനും ജോലി ചെയ്യാനും വ്യവസായത്തിനും ലോകത്ത്​ ഏറ്റവും മികച്ച നഗരങ്ങളിൽ അബൂദബിക്ക്​ രണ്ടാം സ്​ഥാനം. ഇപ്​സോസ്​ നഗര സൂചികയിൽ ലണ്ടനേയും പാരിസിനെയും മറികടന്നാണ്​ അബൂദബി സ്​ഥാനക്കയറ്റം നേടിയത്​. കഴിഞ്ഞ സർവേയിൽ നാലാം സ്​ഥാനമായിരുന്നു രാജ്യതലസ്​ഥാനത്തിന്​. ന്യൂയോർക്ക്​ ഇക്കുറിയും ഒന്നാം സ്​ഥാനം നിലനിർത്തി. 26 രാജ്യങ്ങളിൽ 16നും64നും ഇടയിൽ പ്രായമുള്ള 18000 പേരിൽ നിന്നാണ്​ അഭിപ്രായം സ്വരൂപിച്ചത്​. 
സിഡ്​നി, ​േഹാങ്​കോങ്​, കേപ്പ്​ടൗൺ, മോസ്​കോ, ടോറ​േൻറാ തുടങ്ങിയ നിരവധി പ്രമുഖ നഗരങ്ങൾ പട്ടികയിലുണ്ട്​. 

വ്യവസായങ്ങൾക്ക്​ അനുയോജ്യമായ നഗരമാണ്​ അബൂദബിയെന്ന്​ 21ശതമാനം പേരാണ്​ അഭിപ്രായപ്പെട്ടത്​. ന്യൂയോർക്കിനേക്കാൾ രണ്ടു ശതമാനം മാത്രം കുറവ്​. മൂന്ന്​ തലമുറകളിൽപ്പെട്ട ആളുകൾ ഏറ്റവും ഇഷ്​ടപ്പെടുന്ന നഗരവും അബൂദബി തന്നെ. ആകർഷകമായ വിനോദസഞ്ചാര കേന്ദ്രം മാത്രമല്ല അന്തർദേശീയ സമൂഹത്തിന്​ തൊഴിലെടുക്കാനും താമസിക്കാനും വ്യവസായങ്ങൾ നടത്താനും അനുയോജ്യമായ നഗരമാണിതെന്നതിന്​ മികച്ച തെളിവാണ്​ ഇൗ റിപ്പോർ​െട്ടന്ന്​ അബൂദബി ടൂറിസം ആൻറ്​ കൾച്ചറൽ അതോറിറ്റി ഡയറക്​ടർ ജനറൽ സൈഫ്​ സഇൗദ്​ ഗോബാഷ്​ അഭിപ്രായപ്പെട്ടു. 

അബൂദബിയുടെ അന്താരാഷ്​ട്ര ഖ്യാതി കൂടുതൽ ശക്​തിപ്പെടുകയാണ്​.  അൽ ​െഎനിലെ യുനസ്​കോയുടെ ലോക പൈതൃക സൈറ്റ്​, തുറക്കാനിരിക്കുന്ന ലൂവർ അബൂദബി എന്നിവയെല്ലാം നഗരത്തി​​െൻറ സ്​ഥാനം കൂടുതൽ ഉറപ്പിക്കും. ഇൗ വർഷം ജനുവരി മുതൽ മെയ്​ വരെ 20 അതിഥികളാണ്​ ഇവിടെ ഹോട്ടലുകളിൽ മുറിയെടുത്തത്​. മുൻ വർഷത്തെക്കാൾ നാലു ശതമാനം വളർച്ചയാണിത്​. ഇതിനു പുറമെ അബൂദബി, അൽ​െഎൻ, അൽ ദഫ്​റ എന്നിവിടങ്ങളിലെ 167 ഹോട്ടലുകളിലായി ആറു ലക്ഷം അഭ്യന്തര ടൂറിസ്​റ്റുകളുമെത്തി. പ്രമുഖ സഞ്ചാര വിവര വെബ്​സൈറ്റായ ​ട്രിപ്​ അഡ്​വൈസർ ലോകത്തെ ഏറ്റവും പ്രിയപ്പെട്ട ലാൻറ്​മാർക്കുകളിൽ രണ്ടാം സ്​ഥാനം നൽകുന്നത്​ അബൂദബിയിലെ ശൈഖ്​ സായിദ്​ ​പള്ളിക്കാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudabigulf newsmalayalam news
News Summary - abudabi best city in the world-uae-gulf news
Next Story