അബൂദബി വിമാനത്താവളത്തിൽ പുതിയ കൗണ്ടർ; 30 മിനിറ്റിനകം വിസ
text_fieldsഅബൂദബി: വിസ അപേക്ഷകളിൽ നടപടി സ്വീകരിക്കാൻ അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ പുതിയ കൗണ്ടർ പ്രവർത്തനം തുടങ്ങി. യു.എ.ഇയിലേക്ക് വരുന്നവർക്കും ട്രാൻസിറ്റ് യാത്രക്കാർക്കും കൗണ്ടറിൽനിന്ന് വിസ അനുവദിക്കും. 15 മുതൽ 30 മിനിറ്റിനകം യാത്രക്കാർക്ക് വിസ കൈപ്പറ്റാൻ സാധിക്കും. അബൂദബി വിമാനത്താവളത്തിലൂടെ കടന്നുപോകുന്ന ഏത് രാജ്യത്തെയും ട്രാൻസിറ്റ് യാത്രക്കാർക്ക് 96 മണിക്കൂർ (നാല് ദിവസം) വിസ കൗണ്ടർ വഴി നൽകും. 300 ദിർഹമാണ് വിസക്ക് ഇൗടാക്കുക.
അബൂദബി സാംസ്കാരിക^വിനോദസഞ്ചാര വകുപ്പ്, അബൂദബി എയർപോർട്ട്സ്, ഇത്തിഹാദ് എയർവേസ്, അബൂദബി ജനറൽ ഡയറക്ടറേറ്റ് ഒാഫ് റെസിഡൻസ് ആൻഡ് ഫോറിൻ അഫയേഴ്സ് എന്നിവ ചേർന്നാണ് പുതിയ കൗണ്ടറിെൻറ പ്രഖ്യാപനം നടത്തിയത്. വിനോദസഞ്ചാരികളുടെ അനുഭവം സമ്പുഷ്ടമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ‘ലൈഫ് ഇൻ അബൂദബി’ സംരംഭത്തിെൻറ ഭാഗമായാണ് കൗണ്ടർ ആരംഭിച്ചത്. ട്രാൻസിറ്റ് യാത്രക്കാർക്ക് നാല് മണിക്കൂറിലധികം ഇടവേളയുണ്ടെങ്കിലേ വിസ ലഭിക്കൂ. കൗണ്ടറിന് പുറമെ നിശ്ചിത പോർട്ടൽ വഴിയും ട്രാൻസിറ്റ് വിസ അനുവദിക്കും. താമസ കാലാവധി നീട്ടുന്നവർക്ക് ട്രാൻസിറ്റ് വിസ സന്ദർശക വിസയിലേക്ക് മാറ്റാനും സാധിക്കും.
റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് വകുപ്പ് വിനോദസഞ്ചാര മേഖലയിലെ കമ്പനികൾക്ക് രജിസ്ട്രേഷൻ നടപടി സൗകര്യം ഒരുക്കിയതായും നിരവധി ശിൽപശാലകൾ സംഘടിപ്പിച്ചതായും ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മൻസൂർ അഹ്മദ് അലി ആൽ ദാഹേരി വ്യക്തമാക്കി. വിനോദസഞ്ചാര, സാമ്പത്തിക, വിദ്യാഭ്യാസ രംഗത്ത് മേഖലയിലെ നേതൃസ്ഥാനം നിലനിർത്താനുള്ള രാജ്യത്തിെൻറ പ്രയത്നങ്ങളെ ശക്തിപ്പെടുത്തുന്നതാണ് പുതിയ വിസ സംവിധാനമെന്നും അദ്ദേഹം അഭിപ്രായെപ്പട്ടു.
96 മണിക്കൂർ വിസ നിരവധി ട്രാൻസിറ്റ് യാത്രക്കാരെ അബൂദബിയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ആകർഷിക്കാൻ കാരണമാകുമെന്ന് അബൂദബി എയർപോർട്ട്സ് ആക്ടിങ് ചീഫ് എക്സിക്യൂട്ടീവ് ഒാഫിസർ അബ്ദുൽ മജീദ് ആൽ ഖൂരി പറഞ്ഞു. പുതിയ വിസ സംവിധാനം പ്രതിവർഷം അബൂദബി വിമാനത്താവളത്തിലൂടെ കടന്നുപോകുന്ന ഒന്നര കോടി ട്രാൻസിറ്റ് യാത്രക്കാർക്ക് ഉപകരിക്കുമെന്ന് അബൂദബി സാംസ്കാരിക^വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ ജനറൽ സൈഫ് സഇൗദ് ഗോബാഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
