അബൂദബി എയർ എക്സ്പോക്ക് തുടക്കമായി
text_fieldsഅബൂദബി: അഞ്ചാമത് അബൂദബി എയർ എക്സ്പോക്ക് അബൂദബി അൽ ബതീൻ വിമാനത്താവളത്തിൽ തുടക്കമായി. അബൂദബി എക്സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഹസ്സ ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിൽ നടക്കുന്ന എക്സ്പോ അബൂദബി കിരീടാവകാശിയുടെ കാര്യാലയ മേധാവിയും അബൂദബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവുമായ ശൈഖ് ഹാമിദ് ബിൻ സായിദ് ആൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 28 വരെ പ്രദർശനം നീണ്ടുനിൽക്കും.
വ്യോമയാന മേഖലയിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങൾ, സ്വകാര്യ വിമാനങ്ങളുടെ വികാസം, ഹെലകോപ്ടറുകൾ, എക്സിക്യൂട്ടീവ് ചാർട്ടർ സേവനങ്ങൾ, വിമാനത്താവള ഉപകരണങ്ങൾ, വിമാനത്തിലെ ഇലക്ട്രോണിക് സംവിധാനങ്ങൾ തുടങ്ങിയവ എക്സ്പോയിലുണ്ട്. യു.എ.ഇയിലെയും അന്താരാഷ്ട്രതലത്തിലെയും 300ലധികം നിർമാതാക്കളും വിതരണക്കാരുമാണ് പ്രദർശനത്തിൽ പെങ്കടുക്കുന്നത്. ഭാരം കുറഞ്ഞ വിമാനങ്ങൾ മുതൽ ഭാരമേറിയ ബിസിനസ് ജെറ്റുകൾ വരെയും വിനോദത്തിനുള്ള പറക്കും സംവിധാനങ്ങളും പ്രദർശനത്തിെൻറ ഭാഗമാണ്. അൽ ഫുതൈം മോേട്ടാഴ്സുമായി സഹകരിച്ച് അബൂദബി ഏവിയേഷനാണ് എകസ്പോ സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
