Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അബൂദബിയിൽ രണ്ട് മിനി ബസുകൾ കൂട്ടിയിടിച്ച് 32 പേർക്ക് പരിക്ക്
text_fieldsbookmark_border
അബൂദബി: അബൂദബിയിൽ രണ്ട് മിനി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 32 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം 4.35ഒാടെയാണ് അപകടം. മിനി ബസുകളിലൊന്ന് ചുവപ്പ് സിഗ്നൽ ലംഘിച്ചതാണ് അപകട കാരണം. എംബസി ഡിസ്ട്രിക്ടിന് സമീപം പെപ്സി-കോകകോള ഫാക്ടറികൾക്ക് അരികിലായാണ് അപകടം നടന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ഗതാഗത-പട്രോൾ ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ ആൽ ഖെയ്ലി അറിയിച്ചു. പൂർണമായും ഒഴിവാക്കാമായിരുന്ന അപകടമായിരുന്നു ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
