അബൂദബിയിൽ 100 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ വരുന്നു
text_fields
അബൂദബി: അബൂദബി എമിറേറ്റിൽ കൂടുതൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ. ഇൗ വർഷം അവസാനത്തോടെ 100 എ.സി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പൂർത്തീകരിക്കാനാണ് പദ്ധതി. ഇതിൽ 70 എണ്ണം നിർമാണം പൂർത്തിയാവുകയും ഉപയോഗിച്ച് തുടങ്ങുകയും ചെയ്തിട്ടുണ്ട്. ബാക്കി 30 എണ്ണം ഇൗ വർഷം അവസാനത്തോടെ പൂർത്തീകരിക്കും. ഇതിൽ 20 എണ്ണം കപ്പൽ കണ്ടെയ്നറുകൾ രൂപമാറ്റം വരുത്തിയായിരിക്കും സംവിധാനിക്കുക. 3.5 കോടി ദിർഹത്തിെൻറ പദ്ധതിയാണിത്.
2020ഒാടെ എമിറേറ്റിൽ മൊത്തം 600 പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിക്കുക എന്നതാണ് അധികൃതരുടെ ലക്ഷ്യം. ഇതിൽ 400 എണ്ണം അബൂദബി, ദഫ്റ മേഖലകളിലും 200 എണ്ണം അൽെഎനിലുമായിരിക്കും. നിലവിൽ 130 പഴയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളാണ് അബൂദബിയിലുള്ളതെന്ന് ഗതാഗത വകുപ്പ് പറഞ്ഞു. ഇവ എ.സികൾ മാറ്റിയും ലൈറ്റുകൾ സ്ഥാപിച്ചും പുതിയ നിലവാരത്തിന് അനുസരിച്ച് രൂപമാറ്റം വരുത്തിയും നവീകരിക്കും. പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ 24 മണിക്കൂറും എ.സിയും സി.സി.ടി.വി കാമറകളും പ്രവർത്തിക്കും.
അതത് സ്ഥലത്തിന് അനുസൃതമായി നിറത്തിലും രൂപത്തിലും വൈവിധ്യം പുലർത്തുന്നവവയുമാകും ഇവ. ഒാരോ പ്രദേശത്തെയും ആവശ്യത്തിനനസുരിച്ച് വലിപ്പവ്യത്യാസവുമുണ്ടാകും. ഏറ്റവും ചെറിയതിൽ 13 പേർക്കും വലിയതിൽ 22 പേർക്കും നിൽക്കാം.അബൂദബി ബസ് ടെർമിനലിന് എതിർ വശത്തായി 60 പേരെ ഉൾെക്കാള്ളുന്ന മെഗാ കാത്തിരിപ്പ് കേന്ദ്രം നിർമിക്കുമെന്നും ഗതാഗത വകുപ്പ് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
