അബുവിന് നാടണയണം; ചികിത്സ തേടണം
text_fieldsഅബൂദബി: മൂന്നുമാസം മുമ്പ് മലപ്പുറം പൊന്നാനി കളത്തിൽ മൊയ്തീൻകുട്ടിയുടെ മകൻ അബു അന്തിപാട്ടിൽ (43) അബൂദബിയിൽ എത്തുേമ്പാൾ ശരീരഭാരം 67 കിലോയുണ്ടായിരുന്നു. രോഗം തളർത്തിയ ശരീരവും മനസ്സുമായി നാട്ടിലേക്ക് തിരിക്കാൻ കാത്തിരിക്കുന്ന അബുവിെൻറ ഇപ്പോഴത്തെ ഭാരം 49 കിലോ. സന്ദർശക വിസയിലായതിനാൽ സൗജന്യ ചികിത്സപോലും അന്യമായ അബുവിെൻറ മനസ്സിൽ ഇപ്പോൾ നാടണയണമെന്ന ചിന്ത മാത്രമേ ബാക്കിയുള്ളൂ.
ഇതിനായി ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയാണ്.
നേരത്തേ ദുബൈ ഗോൾഡൻ ബെറി, അബൂദബി അൽഫുത്തൈം എന്നീ സ്ഥാപനങ്ങളിൽ ഏഴു വർഷം ജോലിചെയ്ത പരിചയത്തിെൻറ ഒാർമയിലാണ് ഒരിക്കൽകൂടി അബു പ്രവാസം സ്വീകരിച്ചത്. സുഹൃത്തിെൻറ സഹായത്താൽ അബൂദബി ഖലീഫ സിറ്റിയിലെ അറബി വീട്ടിൽ ഡ്രൈവർ ജോലി ഉറപ്പാക്കിയാണ് സന്ദർശക വിസയിലെത്തിയതെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്ന് സ്കൂൾ അടച്ചതോടെ ആ ജോലിക്കുള്ള സാധ്യത അവതാളത്തിലായി. ജീവിതത്തിൽ ഇതുവരെ അനുഭവപ്പെടാത്ത ശാരീരിക അവശതകളാണ് ഇക്കുറി അബുവിനെ നാട്ടിലേക്ക് തിരിക്കാൻ പ്രേരിപ്പിക്കുന്നത്. എപ്പോഴും വല്ലാത്ത കിതപ്പ്. നെഞ്ചിടിപ്പിെൻറ വേഗം വർധിക്കുന്നു. നാട്ടിൽവെച്ച് ഒരു രോഗവുമില്ലായിരുന്നു.
സുഹൃത്തുക്കളുടെ സഹായത്തോടെ സ്വകാര്യ ആശുപത്രിയിലെത്തി പ്രാഥമിക പരിശോധന നടത്തിയെങ്കിലും വിദഗ്ധ ചികിത്സ ശിപാർശ ചെയ്യുകയായിരുന്നു.
എന്നാൽ, ഇൻഷുറൻസില്ലാത്ത അബുവിന് താങ്ങാവുന്നതിലും അപ്പുറമായിരിക്കും ചികിത്സ ചെലവ്. അസുഖ ബാധിതനായതിനാൽ വ്രതമനുഷ്ഠിക്കാനും കഴിയുന്നില്ല. ഭക്ഷണമെല്ലാം പതിവുപോലെ കഴിക്കുന്നുണ്ടെങ്കിലും 18 കിലോഗ്രാമിലധികം ഭാരം കുറഞ്ഞതും ശാരീരിക അസ്വസ്ഥതകളും അബൂവിനെ മാനസികമായും അലട്ടുന്നു.
ജോലിയില്ലാത്തതിനാൽ ൈകയിൽ പൈസയുമില്ല. ഖലീഫ സിറ്റിയിലെ അറബി വീടിെൻറ ഔട്ട് ഹൗസിലാണ് താമസം.
ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തിെൻറ അത്താണിയായ അബുവിനെ എത്രയും പെട്ടെന്ന് നാട്ടിലെത്തിച്ചില്ലെങ്കിൽ ചികിത്സ കിട്ടാതെ കൂടുതൽ ശാരീരിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. എംബസിയോ സന്നദ്ധ സംഘടനകേളാ ഇടപെട്ട് നാട്ടിലേക്കയക്കുമെന്നും ചികിത്സയൊരുക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് അദ്ദേഹം.