Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബി ഡി.എം.ടി ഭക്ഷ്യ...

അബൂദബി ഡി.എം.ടി ഭക്ഷ്യ വില്‍പന ഔട്ട്‌ലെറ്റുകൾ അഡ്കൂപിന്​ കീഴിലേക്ക്

text_fields
bookmark_border
അബൂദബി ഡി.എം.ടി ഭക്ഷ്യ വില്‍പന ഔട്ട്‌ലെറ്റുകൾ അഡ്കൂപിന്​ കീഴിലേക്ക്
cancel
Listen to this Article

അബൂദബി: അബൂദബി നഗര, ഗതാഗത വകുപ്പിന്​ കീഴിലുള്ള ഭക്ഷ്യ വില്‍പന ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടുന്നു. ഇനി മുതൽ സർക്കാർ സംരംഭമായ അഡ്കൂപ്പിനു കീഴിലുള്ള ശാഖകള്‍ വഴിയാവും ഇത്തരം ഉത്​പന്നങ്ങൾ വിതരണം ചെയ്യുകയെന്ന്​ അധികൃതർ അറിയിച്ചു. ഫെബ്രുവരി 28 മുതലാണ് മെയിര്‍ ഗ്രൂപ്പിനു കീഴിലുള്ള അഡ്കൂപ് ശാഖകള്‍ വഴിയുള്ള ഭക്ഷ്യവില്‍പ്പന ആരംഭിക്കുക. വകുപ്പിനു കീഴില്‍ നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന എല്ലാ ഭക്ഷ്യ വില്‍പ്പന കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം അവസാനിപ്പിക്കും. പ്രവര്‍ത്തനം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനും സേവനം കൂടുതല്‍ മെച്ചപ്പെടുത്തുകയുമാണ് പുതിയ തീരുമാനത്തിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്. അഡ്കൂപ്പ് സഹകരണത്തിലൂടെ 48 ശാഖകളിലൂടെയാവും ഇനി ഭക്ഷ്യ വില്‍പ്പന നടത്തുക. രാവിലെയും വൈകുന്നേരങ്ങളിലുമാണ് ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. ഭക്ഷ്യ വില്‍പ്പന ശാലകളുടെ പുതിയ ലൊക്കേഷനുകള്‍ വകുപ്പിന്റെ ഡിജിറ്റല്‍ ചാനലുകള്‍ മുഖേന അറിയാമെന്ന് അധികൃതര്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiUAE Newsgulfnewsmalayalam
News Summary - Abu Dhabi's DMT to close food sales centres, relocate services to ADCOOP network
Next Story