നിർമാണ മേഖലയിൽ 53 ശതമാനം വളര്‍ച്ച നേടി അബൂദബി
text_fieldsഅബൂദബി: എമിറേറ്റിലെ നിര്‍മാണ മേഖലയില്‍ കഴിഞ്ഞവര്‍ഷം രേഖപ്പെടുത്തിയത് വന്‍ വളര്‍ച്ച. നിര്‍മാണ മേഖല 53 ശതമാനത്തിന്‍റെ വളര്‍ച്ച കൈവരിച്ചതായാണ് റിപ്പോര്‍ട്ട്. 2024ല്‍ പുതുതായി ആരംഭിച്ച വ്യവസായ സംരംഭങ്ങളുടെ എണ്ണം 75 ആയിരുന്നു. 2025ല്‍ ഇത് 115 ആയി വര്‍ധിച്ചു.
അബൂദബിയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഏറ്റവും വലിയ സംഭാവന നല്‍കുന്ന ഒന്നാണ് നിര്‍മാണ മേഖലയെന്ന് അബൂദബി സാമ്പത്തിക വികസന വകുപ്പ് അണ്ടര്‍ സെക്രട്ടറി ഹമദ് സയാഹ് അല്‍ മര്‍സൂയി പറഞ്ഞു. 2022ല്‍ അബൂദബി വ്യവസായ നയം പ്രഖ്യാപിച്ചതു മുതല്‍ പ്രതിഭ വികസനം, ആഭ്യന്തര വിതരണ ശൃംഖലകള്‍, മൂല്യ ശൃംഖല വികസനം എന്നിവയുള്‍പ്പെടെ വിവിധ വികസന പരിപാടികളിലൂടെ നിര്‍മാണ മേഖലയെ മുന്നോട്ട് നയിക്കുകകയാണെന്ന് ഹമദ് സയാഹ് അല്‍ മര്‍സൂയി കൂട്ടിച്ചേര്‍ത്തു. 2025ല്‍ 411 പുതിയ വ്യവസായ ലൈസന്‍സുകളാണ് പുറത്തിറക്കിയത്. 2024ല്‍ ഇത് 342 ആയിരുന്നു. 2025ല്‍ 206 ലൈസന്‍സുകളാണ് നിര്‍മാണ ഘട്ടത്തിലേക്കു കടന്നത്. 2024ല്‍ ഇത് 150 ആയിരുന്നു.
അബൂദബിയുടെ മത്സരശേഷിയും എമിറേറ്റില്‍ മികച്ച ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള പ്രാദേശിക, ആഗോള വ്യാവസായിക നിക്ഷേപകരുടെ ശക്തമായ ആവശ്യവും അടിവരയിടുന്നതാണ് ഈ റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള വര്‍ധനവെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

