ശൈത്യകാല വരവേൽപ്പിലേക്ക് അബൂദബി
text_fieldsസായിദ് നാഷനല്‍ മ്യൂസിയം
സഅദിയാത്ത് കള്‍ച്ചറല്‍ ജില്ലയുടെ ഹൃദയമിടിപ്പായി മാറുന്ന സായിദ് നാഷനല്‍ മ്യൂസിയം ഈ വര്‍ഷം ഡിസംബറില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. കാലങ്ങളായുള്ള കാത്തിരിപ്പാണ് ഈ ശൈത്യകാലത്തില്‍ പൂവണിയുക. ആറ് സ്ഥിര ഗാലറികളും ഒരു താല്‍ക്കാലിക എക്സിബിഷന് കേന്ദ്രവും ഇവിടെയുണ്ടാകും. മൂന്നുലക്ഷം വര്‍ഷമുള്ള ഇമാറാത്തി ചരിത്രം മുതല്‍ ആധുനിക യു.എ.ഇ വരെയുള്ള കഥകള്‍ മ്യൂസിയം പങ്കുവയ്ക്കും.
ഈദുല്‍ ഇത്തിഹാദ് ആഘോഷം
ശൈത്യകാല ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടി യു.എ.ഇ 54ാമത് പിറന്നാള്‍ വാര്‍ഷികവും നടക്കും. നവംബര്‍ മൂന്ന് പതാകദിനത്തോടെ ഒരുമാസം നീളുന്ന ആഘോഷത്തിന് തുടക്കമാവും.
സ്കൂള്‍ അവധി
ഡിസംബര്‍ എട്ട് മുതല്‍ 2026 ജനുവരി നാല് വരെയാണ് ശൈത്യകാല സ്കൂള്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു മാസത്തെ അവധിക്കുശേഷം ജനുവരി അഞ്ചിന് സ്കൂളുകള്‍ വീണ്ടും തുറക്കും. എന്നാൽ വിവിധ സിലബസുകളിൽ ഉള്ള സ്കൂളുകൾക്ക് അവധി നിർണയത്തിൽ ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളാനും അനുമതി ഉണ്ട്.
ലിവ ഇന്റര്‍നാഷനല്‍ ഫെസ്റ്റിവല്‍
ഡിസംബര്‍ 12 മുതല്‍ 2026 ജനുവരി മൂന്നു വരെയാണ് ലിവ ഫെസ്റ്റിവല്‍. കാറുകളുടെ മല്‍സരയോട്ടം, ഡ്രിഫ്റ്റ് ഷോകള്‍, മണല്ക്കൂനയിലൂടെയുള്ള വാഹനയോട്ട ചാലഞ്ച് തുടങ്ങി സംഗീത പരിപാടികളും ഇമാറാത്തി പാരമ്പര്യം വിളിച്ചോതുന്ന ഒട്ടേറെ പരിപാടികളും അബൂദബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഫെസ്റ്റിവലില്‍ അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

