ലോകറെക്കോഡോടെ പുതുവർഷത്തെ വരവേറ്റ് അബൂദബി
text_fieldsറെക്കോഡ് നേട്ടം കൈവരിച്ച അബൂദബി അല്‍ വത്ബ ശൈഖ് സായിദ് ഫെസ്റ്റിവൽ നഗരിയിൽ നടന്ന വെടിക്കെട്ട്
ശൈഖ് സായിദ് ഫെസ്റ്റിവൽ നഗരിയിൽ നടന്നത് 62 മിനിറ്റ് നീണ്ട വെടിക്കെട്ട്
അബൂദബി: എമിറേറ്റ് ഇത്തവണയും പുതുവര്‍ഷത്തെ വരവേറ്റത് ലോകറെക്കോഡുകള്‍ സ്വന്തമാക്കി. ആഘോഷങ്ങള്‍ക്ക് നിറംപകര്‍ന്ന വെടിക്കെട്ടുകളുടെ പെരുമയിലാണ് അബൂദബി റെക്കോഡുകള്‍ പേരിലാക്കിയിരിക്കുന്നത്. അല്‍ വത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവൽ നഗരിയിൽ നടന്ന 62 മിനിറ്റ് നീണ്ട വെട്ടിക്കെട്ടായിരുന്നു ഇതിലെ മുഖ്യ ആകര്‍ഷണം.
സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഒരുക്കിയ വെട്ടിക്കെട്ട് മാനത്ത് വിവിധ വർണവിസ്മയരൂപങ്ങള് തീർത്തു. ഇതിനൊപ്പം 6500 ഡ്രോണുകളും മാനത്ത് വിവിധ ചിത്രങ്ങൾ വരച്ചത് കാഴ്ചക്കാർക്ക് ദൃശ്യവിരുന്നായി. പുതുവര്‍ഷപ്പിറവിക്ക് സാക്ഷ്യം വഹിക്കാന്‍ അല്‍ വത്ബയില് എത്തിയവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത കാഴ്ചാവിരുന്നായിരുന്നു സംഘാടകര്‍ ഒരുക്കിയിരുന്നത്. ഒരേസമയം പറത്തിയ ഡ്രോണുകള്‍ 20 മിനിറ്റിലേറെ സമയമാണ് ദൃശ്യവിസ്മയം തീര്‍ത്തത്. ഇതും ലോകറെക്കോഡ് നേട്ടമായി.
അല്‍ വത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവലില്‍ രാത്രി എട്ടിന് തുടങ്ങിയ പരിപാടികള്‍ അര്‍ധരാത്രി വരെ നീണ്ടു. ഒരു മണിക്കൂറിലേറെ നീണ്ട വെടിക്കെട്ടോടെയായിരുന്നു ആഘോഷങ്ങള്‍ സമാപിച്ചത്. ഇതിനുപുറമേ അബൂദബി കോര്‍ണിഷ്, യാസ് ഐലന്‍ഡ്, ലിവാ ഫെസ്റ്റിവല്‍, എമിറേറ്റ്സ് പാലസ് എന്നിവിടങ്ങളിലൊക്കെ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിനായി വെടിക്കെട്ടുകള്‍ ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

