Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയിലേക്ക്​...

അബൂദബിയിലേക്ക്​ വിസിറ്റിങ്​ വിസക്കാർക്ക്​ പ്രവേശനമില്ല

text_fields
bookmark_border
അബൂദബിയിലേക്ക്​ വിസിറ്റിങ്​ വിസക്കാർക്ക്​ പ്രവേശനമില്ല
cancel

അബൂദബി: റസിഡൻറ്​ വിസയുള്ളവർക്ക്​ മാത്രമെ അബൂദബി വിമാനത്താവളത്തി​ലേക്ക്​ യാത്ര ചെയ്യാൻ അനുമതി നൽകുകയുള്ളു എന്ന്​ എയർ ഇന്ത്യ എക്​സ്​പ്രസ്​ അറിയിച്ചു. യു.എ.ഇ ഫെഡറൽ ​അതോറിറ്റി ഫോർ ഐഡൻറിറ്റിയുടെ നിർദേശ പ്രകാരമാണ്​ നിയന്ത്രണം.

ഇതോടെ, സന്ദർശക വിസക്കാർക്ക്​ അബൂദബി വിമാനത്താവളത്തിലേക്ക്​ യാത്ര ചെയ്യാൻ അനുമതി ലഭിക്കില്ല. കഴിഞ്ഞ ദിവസം കേരളത്തിൽ നിന്നുള്ള സന്ദർശക വിസക്കാരുടെ യാത്ര ഇതുമൂലം മുടങ്ങിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ എയർഇന്ത്യ ഔദ്യോഗികമായി സ്​ഥിരീകരിച്ചത്​.

മറ്റ്​ വിമാനക്കമ്പനികൾ ഇക്കാര്യത്തിൽ നിലപാട്​ അറിയിച്ചിട്ടില്ല. എങ്കിലും, ഫെഡറൽ അതോറിറ്റിയുടെ നിർദേശമായതിനാൽ വി​സിറ്റിങ്​ വിസക്കാർ അബൂദബി വഴിയുള്ള യാത്ര ഒഴിവാക്കുന്നതാണ്​ നല്ലത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiVisiting VisaAir India ExpressGulf News
Next Story