Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി​യി​ൽ ദ​ർ​ബ്...

അ​ബൂ​ദ​ബി​യി​ൽ ദ​ർ​ബ് ടോ​ൾ, പാ​ർ​ക്കി​ങ് സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റം

text_fields
bookmark_border
അ​ബൂ​ദ​ബി​യി​ൽ ദ​ർ​ബ് ടോ​ൾ, പാ​ർ​ക്കി​ങ് സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റം
cancel

അ​ബൂ​ദ​ബി: റ​മ​ദാ​ൻ പ്ര​മാ​ണി​ച്ച് അ​ബൂ​ദ​ബി​യി​ലെ ദ​ർ​ബ് ടോ​ൾ ഗേ​റ്റു​ക​ളി​ലും മ​വാ​ഖി​ഫ് പാ​ർ​ക്കി​ങ് കേ​ന്ദ്ര​ങ്ങ​ളി​ലും പു​തു​ക്കി​യ സ​മ​യ​ക്ര​മം പ്ര​ഖ്യാ​പി​ച്ചു. ക്യൂ ​മൊ​ബി​ലി​റ്റി​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ച​ത്. റ​മ​ദാ​നി​ൽ തി​ങ്ക​ൾ മു​ത​ൽ ശ​നി​വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ടോ​ൾ നി​ര​ക്ക് ഈ​ടാ​ക്കു​ക. രാ​വി​ലെ എ​ട്ട്​ മ​ണി മു​ത​ൽ 10 മ​ണി​വ​രെ​യും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട്​ മ​ണി​മു​ത​ൽ ആ​റു മ​ണി​വ​രെ​യു​മാ​ണ് ടോ​ൾ സ​മ​യം.

ഈ ​സ​മ​യ​ങ്ങ​ളി​ൽ ഗേ​റ്റ് ക​ട​ന്നു​പോ​കു​ന്ന ഓ​രോ വാ​ഹ​ന​ത്തി​നും നാ​ലു ദി​ർ​ഹം വീ​തം ന​ൽ​ക​ണം. ഞാ​യ​റാ​ഴ്ച​ക​ളി​ൽ ടോ​ൾ പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി​രി​ക്കും. റ​മ​ദാ​നി​ൽ തി​ങ്ക​ൾ​മു​ത​ൽ ശ​നി​വ​രെ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് മ​വാ​ഖി​ഫ് പ​ബ്ലി​ക് പാ​ർ​ക്കി​ങ് ഫീ​സ് ഈ​ടാ​ക്കു​ക. രാ​വി​ലെ ഒ​മ്പ​ത്​ മ​ണി​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു മ​ണി​വ​രെ​യും രാ​ത്രി ഒ​മ്പ​ത്​ മ​ണി മു​ത​ൽ പു​ല​ർ​ച്ച ര​ണ്ട്​ മ​ണി​വ​രെ​യു​മാ​ണ് സ​മ​യം. സ്റ്റാ​ൻ​ഡേ​ർ​ഡ് പാ​ർ​ക്കി​ങ് മേ​ഖ​ല​ക​ളി​ൽ മ​ണി​ക്കൂ​റി​ന് ര​ണ്ട്​ ദി​ർ​ഹ​വും പ്രീ​മി​യം പാ​ർ​ക്കി​ങ് മേ​ഖ​ല​ക​ളി​ൽ മൂ​ന്ന്​ ദി​ർ​ഹ​വു​മാ​ണ് നി​ര​ക്ക്. ഞാ​യ​റാ​ഴ്ച​ക​ളി​ൽ പാ​ർ​ക്കി​ങ് സൗ​ജ​ന്യ​മാ​യി​രി​ക്കും.

അ​തേ​സ​മ​യം, ഷാ​ർ​ജ​യി​ൽ എ​മി​റേ​റ്റി​ലെ ട്ര​ക്കു​ക​ളു​ടെ സ​മ​യ​ക്ര​മം ഷാ​ർ​ജ ​റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (എ​സ്.​ആ​ർ.​ടി.​എ) പു​തു​ക്കി​യി​ട്ടു​ണ്ട്. ഫെ​ബ്രു​വ​രി 18നോ 19​നോ പു​തി​യ സ​മ​യ​ക്ര​മം പ്രാ​ബ​ല്യ​ത്തി​ൽ​വ​രും. പു​തി​യ സ​മ​യ​ക്ര​മം അ​നു​സ​രി​ച്ച്​ രാ​വി​ലെ 6.30 മു​ത​ൽ 10 മ​ണി​വ​രെ​യും ഉ​ച്ച​ക്ക്​ ര​ണ്ട്​ മ​ണി​മു​ത​ൽ എ​ട്ട്​ മ​ണി​വ​രെ​യും ഷാ​ർ​ജ സി​റ്റി റോ​ഡു​ക​ളി​ൽ ഹെ​വി ട്ര​ക്കു​ക​ൾ പ്ര​വേ​ശി​ക്കാ​ൻ പാ​ടി​ല്ല. അ​ൽ​ദൈ​ദ്​ റോ​ഡി​ലും ഇ​തേ സ​മ​യ​ക്ര​മം ​ത​ന്നെ​യാ​ണ്​ പാ​ലി​ക്കേ​ണ്ട​ത്.

എ​മി​റേ​റ്റ്​​സ്​ റോ​ഡി​ (ഇ611)​ൽ രാ​വി​ലെ 6.30 മു​ത​ൽ 10 മ​ണി​വ​രെ​യും ദു​ബൈ​യി​ൽ​നി​ന്ന്​ ഷാ​ർ​ജ​യി​ലെ ഇ​ന്‍റ​ർ​സെ​ക്ഷ​ൻ 7 വ​രെ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ഉ​ച്ച​ക്ക്​ ര​ണ്ട്​ മു​ത​ൽ രാ​ത്രി എ​ട്ട്​ വ​രെ​യും നി​യ​ന്ത്ര​ണ​മു​ണ്ടാ​കും. അ​ൽ ഹി​ബാ​ബ്​-​അ​ൽ മ​ദാം റോ​ഡി​ലും എ​മി​റേ​റ്റ്​​സ്​ റോ​ഡി​ലും രാ​വി​ലെ 6.30 മു​ത​ൽ 10 വ​രെ നി​യ​ന്ത്ര​ണ​മു​ണ്ട്. ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡി​ (ഇ311)​ൽ പു​ല​ർ​ച്ച 5.30 മു​ത​ൽ പ്ര​വേ​ശി​ക്കാ​ൻ പാ​ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiTollchangedubai parking time
News Summary - Abu Dhabi toll, parking timings change
Next Story