Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

27-ാമത് അന്താരാഷ്ട്ര ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ് നിശ അബൂദബിയിൽ

text_fields
bookmark_border
ജനുവരിയിൽ യാസ് ഐലൻഡിലെ ഇത്തിഹാദ് അറീനയിൽ
27-ാമത് അന്താരാഷ്ട്ര ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ് നിശ അബൂദബിയിൽ
cancel
camera_alt

അറേബ്യൻ ട്രാവൽ മാർക്കറ്റ് വേദിയിൽ ഐ.ഐ.എഫ്.എ യുടെ ഔദ്യോഗിക പ്രഖ്യാപനം

അബൂദബി: അന്താരാഷ്ട്ര ഇന്ത്യൻ ഫിലിം അക്കാദമി (ഐ.ഐ.എഫ്.എ) അവാർഡിന്‍റെ 27-ാമത് പതിപ്പിന് അബൂദബി വീണ്ടും ആതിഥ്യം വഹിക്കുന്നു. 2027 ജനുവരി 22, 23 തീയതികളിൽ യാസ് ഐലൻഡിലെ പ്രശസ്തമായ ഇത്തിഹാദ് അറീനയിലാണ് അവാർഡ് നിശയും മറ്റ് ആഘോഷ പരിപാടികളും നടക്കുന്നത്. ഇത് നാലാം തവണയാണ് ഐ.ഐ.എഫ്.എ പുരസ്കാര ചടങ്ങിന് അബൂദബി വേദിയാകുന്നത്. അറേബ്യൻ ട്രാവൽ മാർക്കറ്റ് വേദിയിലാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.

ബോളിവുഡിലെ പ്രമുഖ താരനിര അണിനിരക്കുന്ന വൻ ആഘോഷങ്ങൾക്കാണ് ഇത്തവണ അബൂദബി സാക്ഷ്യം വഹിക്കുക. സൽമാൻ ഖാൻ, കരൺ ജോഹർ, ഷാഹിദ് കപൂർ, വരുൺ ധവാൻ, കരീന കപൂർ ഖാൻ, ജാൻവി കപൂർ, പങ്കജ് ത്രിപാഠി, അലി ഫസൽ തുടങ്ങിയ പ്രമുഖ താരങ്ങൾ പങ്കെടുക്കും. രണ്ടുദിവസം നീളുന്ന ആഘോഷങ്ങളിൽ സംഗീതവും നൃത്തവും അവിസ്മരണീയമായ സ്റ്റേജ് പ്രകടനങ്ങളുമുണ്ടാകും.

അബൂദബി സാംസ്‌കാരിക, വിനോദസഞ്ചാര വകുപ്പും (ഡി.സി.ടി അബൂദബി) മിറാലും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആഗോള തലത്തിൽ ഇന്ത്യൻ സിനിമയുടെ സ്വാധീനം വർധിപ്പിക്കുന്നതിനും പ്രമുഖ വിനോദസഞ്ചാര-സാംസ്കാരിക കേന്ദ്രമെന്ന അബൂദാബിയുടെ സ്ഥാനം ഉറപ്പിക്കുന്നതിനും ഈ പങ്കാളിത്തം സഹായിക്കുമെന്ന് ഡി.സി.ടി അബുദാബി ടൂറിസം ഡയറക്ടർ ജനറൽ സ്വാലിഹ് മുഹമ്മദ് അൽ ഗെസീരിയും മിറാൽ എക്സിക്യൂട്ടീവ് ഡയറക്ടർ തഗ്രീദ് അൽസയീദും അഭിപ്രായപ്പെട്ടു.

കഴിഞ്ഞ 26 വർഷത്തിലേറെയായി ഇന്ത്യൻ സിനിമയെ ലോകവേദിയിൽ എത്തിക്കുന്നതിൽ ഐ.ഐ.എഫ്.എ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് സ്ഥാപകനും ഡയറക്ടറുമായ ആൻഡ്രെ ടിമ്മിൻസ് പറഞ്ഞു. അബുദാബിയിൽ വീണ്ടുമെത്തുമ്പോൾ മുൻ വർഷങ്ങളേക്കാൾ വലിയ താരനിരയും ആവേശകരമായ അനുഭവങ്ങളും ആരാധകർക്കായി ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശോഭ റിയൽറ്റി, യൂട്യൂബ്, സീ എന്നിവയാണ് ഈ പതിപ്പിൽ ഐ.ഐ.എഫ്.എയുടെ മറ്റ് പ്രധാന പങ്കാളികൾ. ഐ.ഐ.എഫ്.എ 2027 ടിക്കറ്റ് വിൽപന സെപ്റ്റംബർ 18ന് ആരംഭിച്ചു. ഇത്തിഹാദ് അറീനയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Abu Dhabi to Host 27th IIFA Awards
Next Story