Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബൂദബിയില്‍ അത്യാധുനിക ഭൂഗര്‍ഭ ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികള്‍ വരുന്നു

text_fields
bookmark_border
എലോണ്‍ മസ്‌കിന്‍റെ കമ്പനിയുമായി കരാര്‍ ഒപ്പുവച്ചു
അബൂദബിയില്‍ അത്യാധുനിക ഭൂഗര്‍ഭ ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികള്‍ വരുന്നു
cancel

അബൂദബി: എമിറേറ്റില്‍ അത്യാധുനിക ഭൂഗര്‍ഭ ഗതാഗതം, യൂട്ടിലിറ്റി ടണലുകള്‍, അനുബന്ധ ഇന്‍ഫ്രാസ്ട്രക്ചര്‍ പരിഹാരങ്ങള്‍ എന്നിവ പഠിക്കുന്നതിനായി അബൂദബി പ്രോജക്ട്‌സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെന്‍ററും എലോണ്‍ മസ്‌ക് സ്ഥാപിച്ച അത്യാധുനിക ടണലിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ സാങ്കേതിക കമ്പനിയായ ‘ദി ബോറിങ് കമ്പനിയും’ തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

അബൂദബിയില്‍ നടന്ന ലിവബിലിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ എക്‌സിബിഷനില്‍ (ലിവെക്‌സ് 2026) നഗര-ഗതാഗത വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ശൊറാഫയുടെ സാന്നിധ്യത്തിലാണ് എ.ഡി.പി.ഐ.സി ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ മൈസറ മഹമൂദ് സലീം ഈദും ബോറിങ് കമ്പനി പ്രസിഡന്‍റ് സ്റ്റീവ് ഡേവിസും കരാരിൽ ഒപ്പുവച്ചത്. നഗരവികസന രംഗത്ത് കണക്റ്റിവിറ്റിയും സുസ്ഥിര വളര്‍ച്ചയും ശക്തിപ്പെടുത്തുന്ന അത്യാധുനിക ഭൂഗര്‍ഭ ഇന്‍ഫ്രാസ്ട്രക്ചര്‍ സംവിധാനങ്ങള്‍ പഠിച്ച് ഇരു സ്ഥാപനങ്ങളും വിലയിരുത്തും.

പ്രോജക്ട് ഫീസിബിലിറ്റി, ഡെലിവറി, പ്രവര്‍ത്തന മാതൃകകള്‍ എന്നിവയില്‍ അന്താരാഷ്ട്ര വൈദഗ്ധ്യവും മികച്ച രീതികളും പ്രയോജനപ്പെടുത്തുന്നതോടൊപ്പം പ്രാദേശിക ശേഷി വികസിപ്പിക്കാനും, നൂതന ടണലിങ്, ഭൂഗര്‍ഭ ഇന്‍ഫ്രാസ്ട്രക്ചര്‍ സൊല്യൂഷനുകള്‍ക്കായി അബൂദബിയുടെ സാധ്യതകള്‍ പരിശോധിക്കാനും കരാര്‍ വഴിയൊരുക്കും.

നിലവില്‍ 56 ബില്യണ്‍ യു.എസ്. ഡോളറിലധികം വരുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ പോര്‍ട്ട്‌ഫോളിയോയാണ് എ.ഡി.പി.ഐ.സി. മേല്‍നോട്ടം വഹിക്കുന്നത്. 2025ല്‍ മാത്രം 100 വമ്പന്‍ പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് ഫണ്ട് വിനിയോഗിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Abu Dhabi to get advanced underground infrastructure projects
Next Story