Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ​ൻ​ഡോ​വ്​​മെ​ന്‍റ്​...

എ​ൻ​ഡോ​വ്​​മെ​ന്‍റ്​ സ്ഥാ​പ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ അ​ബൂ​ദ​ബി എ​ൻ​ഡോ​വ്​​മെ​ന്‍റ്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ പു​തി​യ നി​യ​മ​ച​ട്ട​ക്കൂ​ട്​ നി​ർ​മി​ക്കും

text_fields
bookmark_border
എ​ൻ​ഡോ​വ്​​മെ​ന്‍റ്​ സ്ഥാ​പ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ അ​ബൂ​ദ​ബി എ​ൻ​ഡോ​വ്​​മെ​ന്‍റ്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ പു​തി​യ നി​യ​മ​ച​ട്ട​ക്കൂ​ട്​ നി​ർ​മി​ക്കും
cancel

അ​ബൂ​ദ​ബി: സം​ഭാ​വ​ന സ്വീ​ക​രി​ക്കു​ന്ന എ​ൻ​ഡോ​വ്​​മെ​ന്‍റ്​ സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ്, ന​ട​ത്തി​പ്പ്​ എ​ന്നി​വ വി​ശ​ദീ​ക​രി​ക്കു​ന്ന പു​തി​യ പ്ര​മേ​യം പു​റ​ത്തി​റ​ക്കി അ​ബൂ​ദ​ബി സാ​മ്പ​ത്തി​ക വി​ക​സ​ന വ​കു​പ്പ്​ (എ.​ഡി.​ഡി.​ഇ.​ഡി). എ​ന്‍ഡോ​വ്‌​മെ​ന്‍റ്​​സ് ആ​ന്‍ഡ് മൈ​നേ​ഴ്‌​സ് ഫ​ണ്ട്‌​സ് മാ​നേ​ജ്‌​മെ​ന്‍റ്​ അ​തോ​റി​റ്റി (ഔ​ഖാ​ഫ് അ​ബൂ​ദ​ബി)​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ എ.​ഡി.​ഡി.​ഇ.​ഡി പു​തി​യ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. നി​യ​മ​പ​ര​മാ​യ പ​ദ​വി, അ​നു​വ​ദ​നീ​യ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍, ലൈ​സ​ന്‍സി​നാ​വ​ശ്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ തു​ട​ങ്ങി എ​ന്‍ഡോ​വ്‌​മെ​ന്‍റ്​ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​വും ഭ​ര​ണ​പ​ര​മാ​യ ന​ട​ത്തി​പ്പും അ​ട​ക്ക​മു​ള്ള​വ​ക്ക് ആ​വ​ശ്യ​മാ​യ നി​യ​മ ച​ട്ട​ക്കൂ​ടു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്​ പ്ര​മേ​യം.

കു​ടും​ബ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ന്‍ഡോ​വ്​​മെ​ന്‍റ്​ സ്ഥാ​പ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച്​ നി​ല​വി​ലു​ള്ള നി​യ​മ​വു​മാ​യി യോ​ജി​ക്കു​ന്ന രീ​തി​യി​ലാ​ണ്​ പു​തി​യ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. എ​ൻ​ഡോ​വ്​​മെ​ന്‍റ്​ സ്ഥാ​പ​ന​ങ്ങ​ളെ ഘ​ട​ന​പ​ര​മാ​യ നി​യ​ന്ത്ര​ണ​ത്തി​ലേ​ക്ക്​ കൊ​ണ്ടു​വ​രു​ക​യാ​ണ്​ ല​ക്ഷ്യം. എ​ന്‍ഡോ​വ്‌​മെ​ന്‍റ്​ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​വും ഉ​ത്ത​ര​വാ​ദി​ത്ത​വും വ​ര്‍ധി​പ്പി​ക്കു​ന്ന​തി​ന് ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ, മേ​ല്‍നോ​ട്ട സം​വി​ധാ​ന​ങ്ങ​ളും പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. നി​ല​വി​ലെ നി​യ​മ​ങ്ങ​ള്‍, ദാ​താ​ക്ക​ളു​ടെ ഉ​ദ്ദേ​ശ്യ​ങ്ങ​ള്‍, ഗ്രാ​ന്‍റി​ന്‍റെ വി​ശാ​ല​മാ​യ ല​ക്ഷ്യ​ങ്ങ​ള്‍ എ​ന്നി​വ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ എ​ല്ലാ അ​പേ​ക്ഷ​ക​ളും ഔ​ഖാ​ഫ് അ​ബൂ​ദ​ബി അം​ഗീ​ക​രി​ച്ചി​രി​ക്ക​ണം. എ​ന്‍ഡോ​വ്മെ​ന്‍റ്​ സ്ഥാ​പ​ന​ങ്ങ​ള്‍ക്കാ​യി കൂ​ടു​ത​ല്‍ വി​ശ​ദ​മാ​യ മാ​ര്‍ഗ​നി​ർ​ദേ​ശ​ങ്ങ​ളും ച​ട്ട​ങ്ങ​ളും പി​ന്നീ​ട് കൂ​ട്ടി​ച്ചേ​ര്‍ക്കും.

സ്ഥാ​പ​ക​ന്‍റെ​യും അ​തി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ​യും പ്ര​യോ​ജ​ന​ത്തി​നാ​യി ഭ​ര​ണ​ത്തി​ന്‍റെ ഏ​റ്റ​വും ഉ​യ​ര്‍ന്ന നി​ല​വാ​ര​വും സു​താ​ര്യ​ത​യും ഉ​റ​പ്പാ​ക്കു​ക​യും ഉ​ൽ​പാ​ദ​നം, വി​ദ്യാ​ഭ്യാ​സം, വ്യാ​പാ​രം, ആ​രോ​ഗ്യ സം​ര​ക്ഷ​ണം, കൃ​ഷി, സം​സ്‌​കാ​രം, ന​വീ​ക​ര​ണം തു​ട​ങ്ങി​യ ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ല്‍ നി​ക്ഷേ​പം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും പു​തി​യ പ്ര​മേ​യം ല​ക്ഷ്യ​മി​ടു​ന്നു. പു​തി​യ ച​ട്ട​ക്കൂ​ടി​ന് കീ​ഴി​ൽ എ​ൻ​ഡോ​വ്‌​മെ​ന്‍റ്​ ക​മ്പ​നി​ക​ൾ​ക്ക് സ്വ​കാ​ര്യ ഗ്രാ​ന്‍റു​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​യും. അ​തേ​സ​മ​യം എ​ൻ​ഡോ​വ്‌​മെ​ന്‍റ്​ ആ​സ്തി​ക​ളു​ടെ സു​സ്ഥി​ര​ത​യെ​യും വി​കാ​സ​ത്തെ​യും പി​ന്തു​ണ​ക്കു​ന്ന വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​നും സാ​മ്പ​ത്തി​ക വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നും പു​തി​യ പ്ര​മേ​യം അ​നു​മ​തി ന​ൽ​കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiGulf NewsEndowment Institution
News Summary - Abu Dhabi to create new statute for endowment institutions
Next Story