അബൂദബി ക്ഷേത്രം; മന്ത്രി ശൈഖ് നഹ്യാന് നിർമാണ പുരോഗതി വിലയിരുത്തി
text_fieldsഅബൂദബിയില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ നിര്‍മാണപുരോഗതി വിലയിരുത്താന്‍ സഹിഷ്ണുത, സഹകരണ മന്ത്രി ശൈഖ്
നഹ്യാന് മുബാറക് ആല് നഹ്യാന് ബാപ്സ് ഹിന്ദു മന്ദിര്‍
അധികൃതരുമായി കൂടിക്കാഴ്ച നടത്തുന്നു
അബൂദബി: യു.എ.ഇ സഹിഷ്ണുത, സഹവർത്തിത്വകാര്യ മന്ത്രി ശൈഖ് നഹ് യാന്‍ മുബാറക് ആല് നഹ്യാന് ബാപ്സ് ഹിന്ദു മന്ദിര്‍ മേധാവി സ്വാമി ബ്രഹ്മവിഹാരിദാസുമായി കൂടിക്കാഴ്ച നടത്തി എമിറേറ്റില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ നിര്‍മാണപുരോഗതി വിലയിരുത്തി.
അബൂ മുരൈഖയിലെ 27 ഏക്കര്‍ ഭൂമിയിലാണ് മേഖലയിലെ ആദ്യത്തെ പരമ്പരാഗത രീതിയിലുള്ള മണല്‍കല്ല് ക്ഷേത്രം ഉയരുന്നത്. ക്ഷേത്ര നിര്‍മാണത്തിന് ഭൂമി സമ്മാനിച്ചതിന് സ്വാമി ബ്രഹ്മവിഹാരിദാസ് നന്ദി പറഞ്ഞു.ചരിത്ര നാഴിക കല്ലായി മാറുന്ന ക്ഷേത്രം ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധം മാത്രമല്ല ഊട്ടിയുറപ്പിക്കുന്നതെന്നും ലോകമാകെയുള്ള രാജ്യങ്ങളുമായി കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇയിലെ ഏഴ് എമിറേറ്റുകളെ സൂചിപ്പിക്കുന്ന ഏഴ് ഗോപുരങ്ങളായാണ് ക്ഷേത്രം നിര്‍മിക്കുന്നത്. 2024 ഫെബ്രുവരിയില്‍ ക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കുമെന്നാണ് കരുതുന്നത്.
ഉദ്ഘടനം അടക്കമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. യു.എ.ഇയിലെ ഒമാന്‍ അംബാസഡര്‍ ഡോ. അഹമ്മദ് ബിന്‍ ഹിലാല്‍ അല്‍ബുസൈദി, ക്ഷേത്ര നിര്‍മാണം നടത്തുന്ന സംഘടനയായ ബാപ്സ് സ്വാമി നാരായണന് സന്‍സ്തയുടെ മുതിര്‍ന്ന പ്രതിനിധികള്‍ എന്നിവർ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

