സംഘർഷം; അബൂദബി -തെൽ അവിവ് സർവിസുകൾ റദ്ദാക്കി
text_fieldsഅബൂദബി: ഇസ്രായേലും ഇറാനുമായുള്ള ആക്രമണ സാഹചര്യത്തില്‍ അബൂദബിയില്‍നിന്ന് തെൽ അവിവിലേക്കും തിരിച്ചുമുള്ള വിമാന സര്‍വിസുകള്‍ റദ്ദാക്കിയതായി ഇത്തിഹാദ് എയര്‍വേസ് അറിയിച്ചു.
ജൂണ്‍ 22 വരെയാണ് സര്‍വിസുകള്‍ റദ്ദാക്കിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ സര്‍വിസുകള്‍ വൈകുകയോ തടസ്സപ്പെടുകയോ ചെയ്തേക്കാമെന്നും എയര്‍വേസ് പ്രസ്താവനയില്‍ അറിയിച്ചു.
ഇസ്രായേലിലെ ബെന്‍ ഗുറിയോന്‍ വിമാനത്താവളത്തിലെ എല്ലാ സര്‍വിസുകളും വെള്ളിയാഴ്ചമുതല്‍ ഇനിയൊരറിയിപ്പുണ്ടാവുന്നതുവരെ നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഇതിനു പിന്നാലെയാണ് ഇത്തിഹാദ് എയര്‍വേസ് ഇസ്രായേലിലേക്കുള്ള സര്‍വിസുകള്‍ റദ്ദാക്കിയതായി വ്യക്തമാക്കിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

