Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബൂദബി ‘തവീല സി’ വൈദ്യുത പദ്ധതി നിര്‍മാണം: പങ്കാളികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
കരാര്‍ 2050 വരെ
അബൂദബി ‘തവീല സി’ വൈദ്യുത പദ്ധതി നിര്‍മാണം: പങ്കാളികളെ പ്രഖ്യാപിച്ചു
cancel

അബൂദബി: യു.എ.ഇയുടെ ഊര്‍ജ മേഖലയില്‍ നിര്‍ണായക ചുവടുവെപ്പിനുള്ള നടപടികളുമായി എമിറേറ്റ്‌സ് വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റി കമ്പനി (ഇവിക്). എമിറേറ്റില്‍ ‘തവീല സി’ ഇന്‍ഡിപെന്‍ഡന്‍റ്​ പവര്‍ പ്രൊഡ്യൂസര്‍ (ഐ.പി.പി.) പദ്ധതി വികസിപ്പിക്കുന്നതിനുള്ള പങ്കാളികളെ ഇവിക് പ്രഖ്യാപിച്ചു. അബൂദബി നാഷനല്‍ എനര്‍ജി കമ്പനി (താഖ), അന്താരാഷ്ട്ര കണ്‍സോര്‍ഷ്യങ്ങളായ അല്‍ജൊമൈഹ് എനര്‍ജി ആന്‍ഡ് വാട്ടര്‍ കമ്പനി, സെംബ്‌കോര്‍പ് ഇന്‍ഡസ്ട്രീസ് എന്നിവരുമായാണ് ഇവിക് കരാറിലൊപ്പിട്ടത്. പദ്ധതി പ്രകാരം ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി പൂര്‍ണമായും ഇവിക് ആയിരിക്കും വാങ്ങുക. 2050 അവസാനം വരെയാണ് നിലവില്‍ വൈദ്യുതി വാങ്ങല്‍ കരാറിന്‍റെ കാലാവധി.

ഭാവിയില്‍ കാര്‍ബണ്‍ ശേഖരണ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാന്‍ തക്കവിധം അത്യാധുനിക എച്ച് ക്ലാസ് ഗ്യാസ് ടര്‍ബൈന്‍ സംവിധാനം ഉപയോഗിച്ചാണ് 2.6 ജിഗാവാട്ട് ശേഷിയുള്ള പ്ലാന്‍റ്​ നിര്‍മിക്കുന്നത്. ‘താഖ’യ്ക്ക് പ്ലാന്‍റില്‍ 60 ശതമാനവും അന്താരാഷ്ട്ര കണ്‍സോര്‍ഷ്യത്തിന് 40 ശതമാനവും ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കും. അതേസമയം, പ്ലാന്‍റിന്‍റെ പ്രവര്‍ത്തന, പരിപാലന ചുമതലയുള്ള കമ്പനിയില്‍ അന്താരാഷ്ട്ര കണ്‍സോര്‍ഷ്യത്തിന് 60 ശതമാനവും താഖയ്ക്ക് 40 ശതമാനവുമായിരിക്കും ഓഹരി. അബൂദബിയുടെ വിജയകരമായ സ്വതന്ത്ര വൈദ്യുതി ഉല്‍പാദന പദ്ധതിക്ക് കീഴില്‍ പ്ലാന്‍റിന്‍റെ രൂപകല്‍പന, ധനസഹായം, നിര്‍മാണം, പ്രവര്‍ത്തനം, പരിപാലനം എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്തം ഈ പങ്കാളികള്‍ക്കായിരിക്കും.

യു.എ.ഇയുടെ ഹരിത ഊര്‍ജ ലക്ഷ്യങ്ങളിലേക്കുള്ള സുപ്രധാന നീക്കമെന്നാണ് ഇവിക് ചീഫ് അസറ്റ്‌സ് ഓഫീസര്‍ മുഹമ്മദ് അല്‍മര്‍സൂഖി പദ്ധതിയെ വിശേഷിപ്പിച്ചത്. ഏറ്റവും കുറഞ്ഞ ചെലവില്‍ മികച്ച രീതിയില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2030ഓടെ അന്താരാഷ്ട്രതലത്തില്‍ തങ്ങളുടെ മൊത്തം ഊര്‍ജ ഉല്‍പാദന ശേഷി 150 ജിഗാവാട്ടിലേക്ക് ഉയര്‍ത്താനുള്ള ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണിതെന്ന് താഖ ജനറേഷന്‍ ചീഫ് ഇന്‍വെസ്റ്റ്‌മെന്‍റ്​ ഓഫീസര്‍ ഡോ. ഫ്രാങ്ക് പോസ്മിയറും മേഖലയിലെ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനുള്ള അവസരമാണിതെന്ന് അല്‍ജൊമൈഹ് എനര്‍ജി സി.ഇ.ഒ അദ്‌നാന്‍ അബ്ദുല്‍ഹാദി ബുഹുലിഗയും വ്യക്തമാക്കി. യു.എ.ഇയുടെ ഊര്‍ജ പരിവര്‍ത്തനത്തിന് മികച്ച പിന്തുണ നല്‍കാന്‍ സാധിക്കുമെന്ന് സെംബ്‌കോര്‍പ് പ്രസിഡന്‍റും സി.ഇ.ഒയുമായ കോ ചിയാപ് ഖിയോങ് പ്രത്യാശ പ്രകടിപ്പിച്ചു.

സ്വദേശിവല്‍ക്കരണത്തിന് വലിയ പ്രാധാന്യം നല്‍കുന്ന പദ്ധതിയിലൂടെ സുപ്രധാന തസ്തികകളില്‍ യു.എ.ഇ പൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കും. പ്ലാന്‍റിന്‍റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം 2029ഓടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എമിറേറ്റ്സ് വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റി കമ്പനിയുമായി 24 വര്‍ഷത്തെ ഊര്‍ജ വാങ്ങല്‍ കരാറില്‍ അബൂദബി നാഷനല്‍ എനര്‍ജി കമ്പനി (തഖ) കഴിഞ്ഞ വര്‍ഷം ഒപ്പുവച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Abu Dhabi ‘Taweela C’ power project construction: Partners announced
Next Story