അബൂദബി സുന്നി സെന്റർ മൗലിദ് പാരായണ സദസ്സ് സംഘടിപ്പിച്ചു
text_fieldsഅബൂദബി സുന്നി സെന്റർ ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സംഘടിപ്പിച്ച മൗലിദ് പാരായണ സദസ്സ്
അബൂദബി: അബൂദബി സുന്നി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന മൗലിദ് പാരായണ സദസ്സിൽ മൂവായിരത്തോളം പേർ പങ്കെടുത്തു. പ്രവാചക കീർത്തനങ്ങളും ബുർദ പാരായണവും ഹുബ്ബ് റസൂൽ പ്രഭാഷണവും നടന്നു. സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ മുഖ്യപ്രഭാഷണം നടത്തി.
അബ്ദുൽ റഹ്മാൻ തങ്ങൾ അധ്യക്ഷത വഹിച്ചു. അബ്ദുൽ റഹൂഫ് അഹ്സനി, അബ്ദുല്ല നദ്വി, ഇബ്രാഹിം മുസ്ലിയാർ, അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി, നസീം ബാഖവി, എം. ഹിദായത്തുള്ള, ഹാരിസ് ബാഖവി, മൂസ ഹാജി, കുറ്റിക്കോൽ അബൂബക്കർ, കബീർ ഹുദവി ബനിയാസ്, അസീസ് മൗലവി, റഫീഖുദ്ധീൻ തങ്ങൾ, യൂസഫ് മാട്ടൂൽ, അഷ്റഫ് ഹാജി, യൂസഫ് ഹാജി വേങ്ങര, കബീർ ഹുദവി തുടങ്ങിയവർ പങ്കെടുത്തു.

