അബൂദബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊയ്ത്തുത്സവം നവംബർ 27ന്
text_fieldsഅബൂദബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടത്തുന്ന കൊയ്ത്തുത്സവത്തിന്
മുന്നോടിയായി തയാറാക്കിയ ബ്രോഷർ പ്രകാശനം ചെയ്യുന്നു
അബൂദബി: സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം നവംബർ 27ന് ഉച്ച രണ്ട് മുതൽ അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കും.
രണ്ടു വർഷത്തിന് ശേഷം നടക്കുന്ന ഈ വർഷത്തെ കൊയ്ത്തുത്സവം ഏറെ വൈവിധ്യം നിറഞ്ഞതാണ്. ഗൃഹാതുരത്വം നിലനിർത്തിക്കൊണ്ട് സ്വാദിഷ്ടമായ ഭക്ഷണങ്ങൾ ഒരുക്കിയ വിവിധതരം സ്റ്റാളുകൾ, നിരവധി കലാകാരന്മാർ പങ്കെടുക്കുന്ന സ്റ്റേജ് പ്രോഗ്രാമുകൾ എന്നിവ അരങ്ങേറും. കൊയ്ത്തുത്സവത്തിന്റെ ഭാഗമായി നവംബർ 19, 20, 26 ദിവസങ്ങളിൽ ദേവാലയാങ്കണത്തിൽ വിവിധ പരിപാടികളും ഉണ്ടാകും. കത്തീഡ്രൽ വികാരി ഫാ. എൽദോ എം. പോൾ, കത്തീഡ്രൽ ട്രസ്റ്റി തോമസ് ജോർജ്, കത്തീഡ്രൽ സെക്രട്ടറി ഐ. തോമസ്, ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജോയന്റ് ജനറൽ കൺവീനർ റജി ഉലഹന്നാൻ, ജോയന്റ് ഫിനാൻസ് കൺവീനർ റോയ്മോൻ ജോയ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

