അബൂദബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ കൊയ്ത്തുത്സവം ഇന്ന്
text_fieldsഅബൂദബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം സംബന്ധിച്ച്
ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ വിശദീകരിക്കുന്നു
അബൂദബി: അബൂദബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം വിവിധ പരിപാടികളോടെ ഞായറാഴ്ച നടക്കും. അമ്പതോളം സ്റ്റാളുകളും വിവിധ കലാ സാംസ്കാരിക പരിപാടികളും ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറും. വൈകീട്ട് നാലു മണി മുതലാണ് കൊയ്ത്തുത്സവത്തിന് തുടക്കമാകുക.
സിനിമ താരം മനോജ് കെ. ജയന് പൊതു പരിപാടിയില്‍ മുഖ്യാതിഥിയാകും. ബ്രഹ്മവാര്‍ ഭദ്രാസന മെത്രാപ്പോലീത്ത യാക്കോബ് മാര്‍ ഏലിയാസ് ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മഹേഷ് കുഞ്ഞുമോന് അവതരിപ്പിക്കുന്ന മിമിക്രി, പ്രദീപ് ബാബു, സുമി അരവിന്ദ് ആൻഡ് ടീം ഒരുക്കുന്ന സംഗീത വിരുന്ന്, സ്ഫടികം ടീം ഒരുക്കുന്ന ശിങ്കാരിമേളം, മറ്റു കലാ വിരുന്നുകളും അരങ്ങേറും.
ലൈവ് തട്ടുകടകളിലൂടെ തനി നാടന്‍ വിഭവങ്ങള്‍, ഗ്രില്‍ വിഭവങ്ങള്‍, അച്ചാറുകള്‍, ഗാര്‍ഹിക ഉൽപന്നങ്ങള്, വസ്ത്രങ്ങള്‍, കര കൗശല വസ്തുക്കള്‍ തുടങ്ങിയവയും ഫെസ്റ്റിലുണ്ടാവും. ബ്രഹ്മവാര്‍ ഭദ്രാസന മെത്രാപ്പോലീത്ത യാക്കോബ് മാര്‍ ഏലിയാസ്, ഇടവക വികാരി ഫാദര്‍ ഗീവര്‍ഗീസ് മാത്യു, സഹ വികാരി ഫാദര്‍ മാത്യു ജോണ്‍, കത്തീഡ്രല്‍ ട്രസ്റ്റി ഡാനിയേല്‍ തോമസ്, സെക്രട്ടറി റെജി സി. ഉലഹന്നാന്, ജനറല്‍ കണ്‍വീനര്‍ സന്തോഷ് കെ. ജോര്‍ജ്, ഫിനാന്‍സ് കണ്‍വീനര്‍ ബിനോ ജോണ്‍, മീഡിയ കണ്‍വീനര്‍ ജിബിന്‍ എബ്രഹാം മാത്യു എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

