Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആഗോള സ്റ്റാര്‍ട്ടപ്പ്...

ആഗോള സ്റ്റാര്‍ട്ടപ്പ് സൂചികയില്‍ കരുത്തുകാട്ടി അബൂദബി; ആദ്യ 50-ൽ ഇടംപിടിച്ചു

text_fields
bookmark_border
ആഗോള സ്റ്റാര്‍ട്ടപ്പ് സൂചികയില്‍ കരുത്തുകാട്ടി അബൂദബി; ആദ്യ 50-ൽ ഇടംപിടിച്ചു
cancel

അബൂദബി: ആഗോളതലത്തില്‍ അതിവേഗം വളരുന്ന സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റങ്ങളുടെ പട്ടികയില്‍ ആദ്യ 50ല്‍ ഇടംപിടിച്ച് അബൂദബി. സ്റ്റാര്‍ട്ടപ്പ് ജീനോമും ഗ്ലോബല്‍ ഒന്‍ട്രപ്രണര്‍ഷിപ്പ് നെറ്റ് വര്‍ക്കും സംയുക്തമായി പുറത്തുവിട്ട 2026ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ടിലാണ് എമിറേറ്റിന്‍റെ ശ്രദ്ധേയ മുന്നേറ്റം. കഴിഞ്ഞ വര്‍ഷം 51-60 ലെവല്‍ റാങ്കില്‍ ആയിരുന്നു. അതില്‍ നിന്ന് 10ല്‍ അധികം പടവുകള്‍ കയറിയാണ് 41-50 സ്ഥാനങ്ങളിലേക്ക് എത്തിയത്.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അബൂദബിയുടെ സ്റ്റാര്‍ട്ടപ്പ് മേഖലയുടെ വിപണി മൂല്യത്തില്‍ 3057 ശതമാനത്തിന്‍റെ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതനുസരിച്ച് നിലവിലെ ആകെ മൂല്യം 7,340 കോടി ഡോളറായി ഉയര്‍ന്നതായി പാരിസില്‍ നടന്ന വിവടെക് കോണ്‍ഫറന്‍സില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആഗോളതലത്തില്‍ 350ലധികം ഇക്കോസിസ്റ്റങ്ങളിലെ 55 ലക്ഷത്തിലധികം കമ്പനികളുടെ വിവരങ്ങള്‍ അപഗ്രഥിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

മിഡില്‍ ഈസ്റ്റ്-നോര്‍ത്ത് ആഫ്രിക്ക (മെന) മേഖലയിലെ ഏറ്റവും സജീവമായ സ്റ്റാര്‍ട്ടപ്പ് ഹബുകളിലൊണ്​ അബൂദബിയെന്ന്​ റിപ്പോര്‍ട്ട് ചുണ്ടിക്കാട്ടുന്നു. മുന്‍നിര ആഗോള ടെക് ഇക്കോസിസ്റ്റമായ ഹബ് 71 നല്‍കുന്ന ശക്തമായ പിന്തുണയാണ് ഈ നേട്ടത്തിന് അടിത്തറയിട്ടത്.

മെന മേഖലയില്‍ നിര്‍മിത ബുദ്ധി അധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകളുടെ വിപണി വലുപ്പത്തിലും സാന്ദ്രതയിലും രണ്ടാം സ്ഥാനവും, ഗവേഷണ, പേറ്റന്റ് പ്രവര്‍ത്തനങ്ങള്‍ അളക്കുന്ന ആര്‍.ആന്‍ഡ്.ഡി. എഞ്ചിന്‍ വിഭാഗത്തില്‍ നാലാം സ്ഥാനവും അബൂദബി സ്വന്തമാക്കി. സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തന മികവിനുള്ള പെര്‍ഫോമന്‍സ് റാങ്കിലും നാലാം സ്ഥാനത്തുണ്ട്.

നിക്ഷേപകരുടെ പങ്കാളിത്തവും നിക്ഷേപവും വിലയിരുത്തുന്ന ഫണ്ടിങ് മൊമെന്‍റം, പ്രതിഭകളെ ആകര്‍ഷിക്കാനും നിലനിര്‍ത്താനുമുള്ള കഴിവ് അളക്കുന്ന ടാലന്‍റ്​ സ്‌ട്രെങ്ത് എന്നിവയില്‍ മെന മേഖലയില്‍ അഞ്ചാം റാങ്കും അബൂദബി നിലനിര്‍ത്തി. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കുന്ന നിക്ഷേപത്തിന്‍റെ സുരക്ഷിത കാലയളവ്, കുറഞ്ഞ ചെലവില്‍ മികച്ച പ്രതിഭകളെ ലഭ്യമാക്കല്‍ എന്നിവയില്‍ ആദ്യ 15 സ്ഥാനങ്ങളിലും അബുദബി ഇടംപിടിച്ചിട്ടുണ്ട്.

ഫിന്‍ടെക്, ക്ലൈമറ്റ് ടെക്, വെബ്3, ഡിജിറ്റല്‍ അസറ്റ്‌സ്, നിര്‍മിത ബുദ്ധി തുടങ്ങിയ ആധുനിക സാങ്കേതിക മേഖലകളിലെ അബൂദബിയുടെ പുരോഗതിയാണ് ഇക്കോസിസ്റ്റത്തിന്‍റെ വളര്‍ച്ചയ്ക്ക് വേഗം കൂട്ടിയത്.

അബൂദബി ഗ്ലോബല്‍ മാര്‍ക്കറ്റിന്‍റെ വിര്‍ച്വല്‍ അസറ്റ് നിയന്ത്രണ ചട്ടക്കൂടുകള്‍, ജി42ന്‍റെ അത്യാധുനിക 200 മെഗാവാട്ട് സ്റ്റാര്‍ഗേറ്റ് യു.എ.ഇ എ.ഐ കാമ്പസ്, മിഡില്‍ ഈസ്റ്റിലെ ആദ്യ എന്‍വിഡിയ എ.ഐ. ടെക്‌നോളജി സെന്‍ററിനായി ടെക്‌നോളജി ഇന്നൊവേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി എന്‍വിഡിയ ഒപ്പുവെച്ച പങ്കാളിത്തം എന്നിവ ഈ മുന്നേറ്റത്തിന് കരുത്തുപകര്‍ന്നു. ഹബ് 71ന്‍റെ ഏറ്റവും പുതിയ ബാച്ചിലെ 80 ശതമാനത്തിലധികം സ്റ്റാര്‍ട്ടപ്പുകളും എ.ഐ അധിഷ്ഠിത സൊല്യൂഷനുകള്‍ വികസിപ്പിക്കുന്നവയാണ്.

നിക്ഷേപകര്‍, കോര്‍പറേറ്റുകള്‍, നിയന്ത്രണ ഏജന്‍സികള്‍ എന്നിവരെ ഒരു കുടക്കീഴില്‍ അണിനിരത്തി അബൂദബിയുടെ തന്ത്രപരമായ നേട്ടങ്ങളെ സ്റ്റാര്‍ട്ടപ്പുകളുടെ വിജയമാക്കി മാറ്റാന്‍ ഹബ് 71ന് സാധിച്ചതായി സി.ഇ.ഒ അഹമ്മദ് അലി അല്‍വാന്‍ പറഞ്ഞു. ഹബ് 71 നല്‍കുന്ന സ്ഥാപനപരമായ പിന്തുണ ഇക്കോസിസ്റ്റത്തിന്‍റെ വളര്‍ച്ചക്ക്​ ആക്കം കൂട്ടിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Abu Dhabi shows strength in Global Startup Index: Ranked in the top 50
Next Story