Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി​യി​ൽ...

അ​ബൂ​ദ​ബി​യി​ൽ ടൂ​റി​സം മേ​ഖ​ല​യി​ൽ മി​ക​ച്ച വ​ള​ർ​ച്ച

text_fields
bookmark_border
അ​ബൂ​ദ​ബി​യി​ൽ ടൂ​റി​സം മേ​ഖ​ല​യി​ൽ മി​ക​ച്ച വ​ള​ർ​ച്ച
cancel

അ​ബൂ​ദ​ബി: 2025ന്‍റെ ആ​ദ്യ പാ​ദ​ത്തി​ല്‍ സാം​സ്‌​കാ​രി​ക, വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ല്‍ അ​ബൂ​ദ​ബി മി​ക​ച്ച വ​ള​ര്‍ച്ച കൈ​വ​രി​ച്ച​താ​യി സാം​സ്‌​കാ​രി​ക, വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ്. ആ​ദ്യ മൂ​ന്നു മാ​സ​ത്തി​ല്‍ 14 ല​ക്ഷം സ​ന്ദ​ര്‍ശ​ക​രാ​ണ് അ​ബൂ​ദ​ബി​യി​ലെ​ത്തി​യ​ത്. മു​ന്‍ വ​ര്‍ഷം ഇ​തേ കാ​ല​യ​ള​വി​ലെ​ത്തി​യ സ​ഞ്ചാ​രി​ക​ളേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഈ ​വ​ര്‍ഷം എ​മി​റേ​റ്റി​ല്‍ എ​ത്തി.

ദു​ബൈ​യി​ല്‍ ആ​രം​ഭി​ക്കു​ന്ന അ​റേ​ബ്യ​ന്‍ ട്രാ​വ​ല്‍ മാ​ര്‍ക്ക​റ്റ് 2025ല്‍ ​പ​ങ്കെ​ടു​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യാ​ണ് വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ വ​ള​ര്‍ച്ച​യെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ര്‍ട്ട് അ​ബൂ​ദ​ബി സാം​സ്‌​കാ​രി​ക, വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് പു​റ​ത്തു​വി​ട്ട​ത്. വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വി​ലൂ​ടെ എ​മി​റേ​റ്റി​ലെ ഹോ​ട്ട​ലു​ക​ള്‍ 230 കോ​ടി ദി​ര്‍ഹ​ത്തി​ന്‍റെ വ​രു​മാ​നം നേ​ടി. മു​ന്‍ വ​ര്‍ഷ​ത്തി​ലെ ഇ​തേ കാ​ല​യ​ള​വി​നേ​തി​നേ​ക്കാ​ള്‍ 18 ശ​ത​മാ​നം അ​ധി​ക​മാ​ണ് ഇ​ത്.

2025ല്‍ ​വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ല്‍ നി​ന്ന്​ സ​മ്പ​ദ്​​വ്യ​വ​സ്ഥ​ക്ക്​ 6200 കോ​ടി ദി​ര്‍ഹം സം​ഭാ​വ​ന നേ​ടു​ക​യെ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന​തി​ന്‍റെ പ്രാ​രം​ഭ സൂ​ച​ന​യാ​ണ് ഈ ​വ​ള​ര്‍ച്ച ന​ല്‍കു​ന്ന​ത്. അ​ബൂ​ദ​ബി​യെ സാം​സ്‌​കാ​രി​ക, വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കി ഉ​യ​ര്‍ത്തു​ക​യെ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്ന്​ സാം​സ്‌​കാ​രി​ക വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി സ​ഊ​ദ് അ​ബ്ദു​ല്‍ അ​സീ​സ് അ​ല്‍ ഹൊ​സ​നി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tourism sectorAbu DhabiGulf Newsgrowth
News Summary - Abu Dhabi sees strong growth in tourism sector
Next Story