Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബൂദബിയിലെ പ്രൈവറ്റ് സ്കൂളുകളിൽ സ്വദേശിവത്കരണം ഊർജിതമാക്കുന്നു

text_fields
bookmark_border
അബൂദബിയിലെ പ്രൈവറ്റ് സ്കൂളുകളിൽ സ്വദേശിവത്കരണം ഊർജിതമാക്കുന്നു
cancel

അബൂദബി: അബൂദബിയിലെ പ്രൈവറ്റ് സ്കൂളുകളിൽ സ്വദേശിവൽകരണം ഊർജിതമാക്കുന്നു. ഇതിന്‍റെ ഭാഗമായി വിദ്യാഭ്യാസ അതോറിറ്റിയായ അഡെക് ഈ രംഗത്തെ സ്വകാര്യഗ്രൂപ്പുകളുമായി ചർച്ച നടത്തി. അടുത്ത അഞ്ച് വർഷത്തിനകം 2000 ഇമറാത്തി അധ്യാപകർക്ക് അബൂദബിയിലെ സ്വകാര്യ സ്കൂളുകളിൽ അവസരം നൽകാനാണ് ലക്ഷ്യമിടുന്നത്.

വിവിധ എമിറേറ്റുകളിലെ സ്വകാര്യസ്കൂളുകളിൽ നടപ്പാക്കുന്ന സ്വദേശിവൽകരണത്തിന് പുറമേ, അബൂദബിയിലെ പ്രൈവറ്റ് സ്കൂളുകളിൽ സ്വദേശിഅധ്യാപകരുടെ എണ്ണം വർധിപ്പിക്കാൻ പദ്ധതിയിടുകയാണ് അഡെക്. പദ്ധതിയുടെ ഭാഗമായി യോഗ്യരായ സ്വദേശി അധ്യാപകർക്ക് ക്ലാസ്മുറികളിൽ പ്രായോഗിക പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സ്കൂളുകളിൽ അധ്യാപകരായി അവസരം നൽകുന്ന വിധമാണ് പദ്ധതി.

ഇതിനായി സാബിസ്, തഅലീം, ജെംസ് എഡുക്കേഷൻ, ഇന്‍റർനാഷനൽ കമ്യൂണിറ്റി സ്കൂൾസ്, ലിവ എജുക്കേഷൻ തുടങ്ങിയ സ്വകാര്യ വിദ്യാഭ്യാസ ഗ്രൂപ്പുകളുമായി അധികൃതർ ചർച്ച നടത്തി. തഅലീം 200 സ്വദേശി അധ്യാപകർക്കും,, സാബിസ് 150 ഇമറാത്തി അധ്യാപകർക്കും അവസരം നൽകും. 120 സ്വദേശി അധ്യാപകരെ നിയമിക്കാൻ, ജെംസ് എജുക്കേഷനും, 77 പേർക്ക് അവസരം നൽകാൻ ഇന്‍റർനാഷനൽ കമ്യൂണിറ്റി സ്കൂൾസും, 61 സ്വദേശി അധ്യാപകരെ നിയമിക്കാൻ ലിവ എജുക്കേഷനും ധാരണയായിട്ടുണ്ട്. സാമൂഹികപാഠം, അറബിക്, ഇസ്​ലാമിക് സ്റ്റഡീസ് എന്നീ വിഷയങ്ങളിലായിരിക്കും ആദ്യഘട്ടത്തിൽ ഇമറാത്തി അധ്യാപകരെ നിയമിക്കുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Abu Dhabi Schools Emiratisation
Next Story