വർണ വെളിച്ചത്തിൽ തിളങ്ങി അബൂദബി റോഡുകൾ
text_fieldsഅബൂദബി: എമിറേറ്റിലെ വിവിധ റോഡുകളിലും പാലങ്ങളിലുമായി 5200 ലേറെ അലങ്കാര വിളക്കുകൾ സ്ഥാപിച്ച് അബൂദബി സിറ്റി മുനിസിപ്പാലിറ്റി.
അബൂദബി കോർണിഷ്, അറേബ്യൻ ഗൾഫ് സ്ട്രീറ്റ്, ശൈഖ് സായിദ് സ്ട്രീറ്റ്, ശൈഖ് റാശിദ് ബിൻ സഈദ് സ്ട്രീറ്റ്, കിങ് അബ്ദുല്ല സ്ട്രീറ്റ് എന്നിവയുൾപ്പടെ പ്രധാന പാതകളും പാലങ്ങളും ദ്വീപുകളുമെല്ലാം അലങ്കാര വിളക്കുകളാൽ അലങ്കൃതമാണ്. 2100 ചന്ദ്രക്കലയുടെ രൂപകൽപനകളും 2100 നക്ഷത്രങ്ങളുടെ രൂപങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്.
ഇവ കൂടാതെ റംസാൻ പീരങ്കിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച രൂപങ്ങളും ശ്രദ്ധയാകർഷിക്കുന്നുണ്ട്. റമദാനിന്റെ ആത്മീയ അന്തരീക്ഷം നിലനിർത്താനും നഗരത്തിന്റെ സൗന്ദര്യാത്മക രൂപം വർധിപ്പിക്കാനുമാണ് വർണവെളിച്ചങ്ങൾ കൊണ്ട് അലങ്കരിച്ചത്.
സാമൂഹിക ക്ഷേമം വർധിപ്പിക്കാനും പൊതു ആഘോഷങ്ങൾ ആസ്വാദ്യകരമാക്കാനുമാണ് സംരംഭം ഉദ്ദേശിക്കുന്നത്. അലങ്കാര വിളക്കുകളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കാൻ റമദാനിലുടനീളം പ്രത്യേക സാങ്കേതിക വിദഗ്ധർ സ്ഥിരമായി പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

