അബൂദബി പോർട്സ് ഗ്രൂപ്പിന് ഏഴു പുരസ്കാരം
text_fieldsഅബൂദബി: അബൂദബി പോർട്സ് ഗ്രൂപ്പിന് ഹാവഡ് ബിസിനസ് കൗൺസിൽ ഇന്റർനാഷനലിന്റെ ഏഴു പുരസ്കാരങ്ങൾ. മത്സരത്തിൽ പങ്കെടുത്ത മറ്റു സ്ഥാപനങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് അബൂദബി പോർട്സ് ഗ്രൂപ് പുരസ്കാരം സ്വന്തമാക്കിയത്. അന്താരാഷ്ട്ര നിലവാരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്ഥാപനങ്ങളെ വിലയിരുത്തിയാണ് ഹാവഡ് ബിസിനസ് കൗൺസിൽ പുരസ്കാരങ്ങൾ നൽകുന്നത്. 83 രാജ്യങ്ങളിൽനിന്ന് 500ലേറെ സ്ഥാപനങ്ങളാണ് മത്സരിച്ചത്. 60 ഇനങ്ങളിലായാണ് പുരസ്കാരം നൽകിയത്.
ഇതിൽ ഏഴെണ്ണമാണ് അബൂദബി പോർട്സ് ഗ്രൂപ് നേടിയത്. മൂന്നെണ്ണം അബൂദബി പോർട്സ് ഗ്രൂപ്പിലെ മൂന്നു ജീവനക്കാർക്കാണ് ലഭിച്ചത്. എക്സിക്യൂട്ടിവ് എക്സലൻസ് പ്രോഗ്രാം ആയ മയ്സൂൻ ഹിജാസിക്ക് ഡയമണ്ട് ലെവൽ പുരസ്കാരവും കമേഴ്സ്യൽ ആൻഡ് ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഹൊസം ഷൈഖാനിക്ക് ഗോൾഡ് ലെവൽ പുരസ്കാരവും ബിസിനസ് സ്പോർട്ട് സ്പെഷലിസ്റ്റായ ഫാത്തിമ അൽ മത്രൂഷിക്ക് വിമൻ ലീഡേഴ്സ് പുരസ്കാരവും ലഭിച്ചു.
കോവിഡ് വ്യാപനം കൈകാര്യം ചെയ്തതിനുള്ള പുരസ്കാരം ഇക്കോണമിക് സിറ്റീസ് ആൻഡ് ഫ്രീ സോൺസ് ക്ലസ്റ്ററിനും ഓർഗനൈസേഷനൽ ഹെൽത്ത് ആൻഡ് സേഫ്റ്റി അവാർഡ് ലോജിസ്റ്റിക്സ് ക്ലസ്റ്ററിനും മറ്റൊരു ഗോൾഡൻ ലെവൽ പുരസ്കാരമായ ബിസിനസ് കമ്യൂണിക്കേഷൻ അവാർഡ് ലോജിസ്റ്റിക്സ് ക്ലസ്റ്ററിനും ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

