യുവ ഡ്രൈവർമാർക്ക് നിയമം കർശനമാക്കി അബൂദബി പൊലീസ്
text_fieldsഅബൂദബി: നിയമലംഘനങ്ങൾ വഴി ട്രാഫിക് ബ്ലാക്ക് പോയന്റുകള്‍ വർധിച്ചാൽ 21വയസ്സിൽ താഴെ പ്രായമുള്ള പ്രബേഷണറി ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുമെന്ന് അബൂദബി പൊലീസ്.
ഒരിക്കല്‍ ലൈസന്‍സ് റദ്ദാക്കിയാല്‍ ഒരു വര്‍ഷത്തേക്ക് പുതിയ ലൈസന്‍സിന് അപേക്ഷിക്കാനാവില്ല. യുവ ഡ്രൈവര്‍മാര്‍ക്കിടയില്‍ ഉത്തരവാദിത്തം വളര്‍ത്തുന്നതിനും കടുത്ത നിയമലംഘനങ്ങള്‍ കുറക്കുന്നതും ലക്ഷ്യമിട്ടാണ് നടപടിയെന്ന് അബൂദബി പൊലീസിലെ ട്രാഫിക് പോയന്റ്സ് പ്രോഗ്രാം വകുപ്പ് ഉദ്യോഗസ്ഥനായ ലഫ്. കേണല്‍ സഈദ് ഖല്ഫാന് അല്‍ കഅബി പറഞ്ഞു.
ലൈസന്‍സ് റദ്ദാക്കിയാല്‍ അവര്‍ക്ക് ഒരു തരത്തിലുള്ള വാഹനവും ഓടിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലൈസന്‍സ് നിശ്ചിത കാലത്തേക്കാണ് റദ്ദാക്കുന്നതെന്നും, ഈ സമയം കഴിഞ്ഞും ട്രാഫിക് പോയന്റ്സ് വകുപ്പ് നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയിലൂടെ ലൈസന്‍സ് വീണ്ടെടുക്കാവുന്നതാണെന്നും അധികൃതർ വിശദീകരിച്ചു.
2400 ദിര്‍ഹമാണ് പുനരധിവാസ കോഴ്സില്‍ ചേരാനുള്ള ഫീസ്. ഇത്തരത്തില്‍ ലൈസന്‍സ് വീണ്ടും ലഭിക്കുകയും പരമാവധി ട്രാഫിക് പോയന്റുകള്‍ വീണ്ടും വർധിച്ചാല്‍ ലൈസന്‍സ് പിന്‍വലിക്കുകയും ചെയ്യും. ഇവര്‍ക്ക് ഒരു വര്‍ഷം കഴിഞ്ഞു മാത്രമേ പുതിയ ലൈസന്‍സിന് അപേക്ഷിക്കാനാവൂ.
21 വയസ്സിനും അതിനു മുകളിലും പ്രായമുള്ള സ്ഥിര സൈലന്‍സ് ഉടമകളാണെങ്കില്‍ 24 ട്രാഫിക് പോയന്റ് ആയാൽ മൂന്നുമാസത്തേക്ക് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയോ 2400 ദിര്‍ഹം അടച്ച് പരിശീലന കോഴ്സില്‍ പങ്കെടുക്കുകയോ ചെയ്ത് ലൈസന്‍സ് കരസ്ഥമാക്കാവുന്നതാണ്. ഒരുവര്‍ഷത്തിനുള്ളില്‍ കുറ്റം ആവര്‍ത്തിച്ചാല്‍ ആറു മാസത്തേക്ക് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യപ്പെടും.
8 പോയിന്റ് മുതല്‍ 23 പോയന്റ് വരെ നേടിയിട്ടുള്ളവര്‍ക്ക് 899 ദിര്‍ഹം അടച്ച് ബോധവത്കരണ പരിപാടിയില്‍ പങ്കെടുത്താല്‍ അവരുടെ 8 പോയന്റുകള്‍ കുറച്ചുനല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

