Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.ഐ ശില്‍പ്പശാല സംഘടിപ്പിച്ച് അബൂദബി പൊലീസ്

text_fields
bookmark_border
എ.ഐ ശില്‍പ്പശാല സംഘടിപ്പിച്ച് അബൂദബി പൊലീസ്
cancel

അബൂദബി: പൊലീസ് സംവിധാനങ്ങളിൽ നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം വിപുലീകരിക്കുന്നതിന്‍റെയും ഭാവി സന്നദ്ധത ശക്തിപ്പെടുത്തുന്നതിന്‍റെയും ഭാഗമായി നിര്‍മിത ബുദ്ധിയില്‍ പ്രത്യേക ശില്‍പ്പശാല സംഘടിപ്പിച്ച് അബൂദബി പൊലീസ്. എ.ഐ ഏജന്‍റ് ഫോര്‍ ഫ്യൂച്ചര്‍ റെഡിനസ് എന്ന പേരിലായിരുന്നു പരിപാടി. പൊലീസിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളിലുടനീളം നിര്‍മിത ബുദ്ധിയുടെ പ്രായോഗിക ഉപയോഗം പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യം മുന്നോട്ടുവയ്ക്കുന്ന 2026 എ.ഐ റെഡിനസ് പദ്ധതിയുടെ ഭാഗമായിട്ടാണ് ശില്‍പ്പശാല ഒരുക്കിയത്.

അബൂദബി പൊലീസിനു കീഴിലുള്ള വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ സംബന്ധിച്ചു. ഭാവിയിലെ വെല്ലുവിളികള്‍ വിശകലനം ചെയ്യുന്നതിനും പിന്നീട് പ്രായോഗിക പദ്ധതികളാക്കി മാറ്റാവുന്ന നൂതന പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിനും വിദഗ്ധ സംഘങ്ങളെ നിര്‍മിത ബുദ്ധി ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നതിലുമായിരുന്നു ശില്‍പ്പശാല ശ്രദ്ധ കേന്ദ്രീകരിച്ചത്. പൊലീസ് വകുപ്പിനുള്ളില്‍ ആസൂത്രണം, പ്രവചനം, പ്രശ്‌നപരിഹാര കഴിവുകള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്ത 90 ദിവസത്തെ പ്രവര്‍ത്തന മാതൃകയിലാണ് പ്രതിനിധികള്‍ പ്രവര്‍ത്തിച്ചത്.

കാര്യക്ഷമത, വഴക്കം, സ്ഥാപനങ്ങളുടെ പ്രകടനം എന്നിവ മെച്ചപ്പെടുത്തുന്നതിനായി തന്ത്രപരമായ പ്രവര്‍ത്തനങ്ങളില്‍ നിര്‍മിത ബുദ്ധി സംയോജിപ്പിക്കുക എന്ന അബൂദബി പൊലീസിന്‍റെ വിശാലമായ കാഴ്ചപ്പാടിനെ ഈ സംരംഭം പിന്തുണയ്ക്കുന്നുവെന്ന് വകുപ്പിനു കീഴിലുള്ള സ്ട്രാറ്റജി ആന്‍ഡ് ഫ്യൂച്ചര്‍ വകുപ്പ് ഡയറക്ടര്‍ കേണല്‍ ഒബൈദ് അബ്ദുല്ല അല്‍ റുമൈതി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Abu Dhabi Police organizes AI workshop
Next Story