Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപുതുനിർദേശവുമായി...

പുതുനിർദേശവുമായി ​അബൂദബി പൊലീസ്​

text_fields
bookmark_border
പുതുനിർദേശവുമായി ​അബൂദബി പൊലീസ്​
cancel
Listen to this Article

അ​ബൂ​ദ​ബി: ഡെ​ലി​വ​റി ബൈ​ക്കി​ലെ ബോ​ക്സു​ക​ൾ സം​ബ​ന്ധി​ച്ച പു​തി​യ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്. ഏ​ഴ് സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ളാ​ണ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ബോ​ക്സി​ന്‍റെ വ​ലു​പ്പം, ബൈ​ക്കി​ൽ അ​വ സ്ഥാ​പി​ക്കേ​ണ്ട സ്ഥ​ലം എ​ന്നി​വ പു​തി​യ നി​ർ​ദേ​ശ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഡെ​ലി​വ​റി ബൈ​ക്ക് ഓ​ടി​ക്കു​ന്ന​വ​രു​ടെ സു​ര​ക്ഷ​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ.

ബൈ​ക്കി​ൽ സ്ഥാ​പി​ക്കു​ന്ന ബോ​ക്സു​ക​ൾ അ​മ്പ​ത് സെ​ന്‍റി​മീ​റ്റ​ർ നീ​ള​വും വീ​തി​യും ഉ​ള്ള​വ​യാ​യി​രി​ക്ക​ണം. മു​ന്നി​ൽ​നി​ന്ന് തു​റ​ക്കാ​ൻ ക​ഴി​യ​ണം. ബോ​ക്സി​ന്‍റെ വ​ശ​ങ്ങ​ളി​ൽ റി​ഫ്ല​ക്ട​ർ വേ​ണം. പെ​ട്ടി​ക​ൾ ഫൈ​ബ​ർ ഗ്ലാ​സ് കൊ​ണ്ട് നി​ർ​മി​ച്ച​വ​യാ​ക​ണം. ബോ​ക്സി​ന് മൂ​ർ​ച്ച​യു​ള്ള വ​ശ​ങ്ങ​ൾ പാ​ടി​ല്ല. ബോ​ക്സു​ക​ൾ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് മു​ന്നി​ലെ സൈ​ഡി​ലോ പി​ൻ​സീ​റ്റി​ലോ ആ​ണ് സ്ഥാ​പി​ക്കേ​ണ്ട​ത്. ബോ​ക്സി​ലെ എ​ഴു​ത്തു​ക​ൾ മ​റ്റു​ള്ള​വ​ർ​ക്ക് 20 മീ​റ്റ​ർ അ​ക​ലെ​നി​ന്നെ​ങ്കി​ലും കാ​ണാ​ൻ സാ​ധി​ക്കു​ന്ന ത​ര​ത്തി​ലാ​ക​ണം.

ബാ​ക്ക് പാ​ക്ക് പോ​ലെ റൈ​ഡ​റു​ടെ പി​ന്നി​ൽ തൂ​ക്കി​യി​ടു​ന്ന ബോ​ക്സു​ക​ൾ​ക്ക് നേ​ര​ത്തേ ദു​ബൈ എ​മി​റേ​റ്റ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ത്ത​രം ബോ​ക്സു​ക​ൾ ഡെ​ലി​വ​റി ജീ​വ​ക്കാ​രു​ടെ സു​ര​ക്ഷ​ക്ക് വി​ഘാ​ത​മാ​കും എ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ദു​ബൈ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഇ​പ്പോ​ൾ അ​ബൂ​ദ​ബി​യും സ​മാ​ന​മാ​യ സു​ര​ക്ഷാ​നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu Dhabi Policenew directive
News Summary - Abu Dhabi Police issue new directive
Next Story