Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ-സ്‌കൂട്ടറിന്...

ഇ-സ്‌കൂട്ടറിന് കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി അബൂദബി പൊലീസ്

text_fields
bookmark_border
Escooter
cancel
Listen to this Article

അ​ബൂ​ദ​ബി: ഇ-​സ്‌​കൂ​ട്ട​റു​ക​ളി​ല്‍ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ളും മ​റ്റു സാ​ധ​ന​സാ​മ​ഗ്രി​ക​ളും കൊ​ണ്ടു​പോ​കു​ന്ന​തും സീ​റ്റ് ഘ​ടി​പ്പി​ക്കു​ന്ന​തും നി​യ​മ​വി​രു​ദ്ധ​വും അ​പ​ക​ട​ക​ര​വു​മാ​ണെ​ന്ന് അ​ബൂ​ദ​ബി പൊ​ലീ​സ്. ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റു​ക​ള്‍ ക​ളി​വ​ണ്ടി​യോ വി​നോ​ദോ​പാ​ധി​യോ അ​ല്ലെ​ന്നും ആ​യി​ര​ക്ക​ണ​ക്കി​ന് താ​മ​സ​ക്കാ​രാ​ണ് ഇ​വ തൊ​ഴി​ലി​ട​ങ്ങ​ളി​ലേ​ക്ക് പോ​വാ​നും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പോ​വാ​നും ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും അ​ബൂ​ദ​ബി ട്രാ​ഫി​ക് ആ​ൻ​ഡ്​ പ​ട്രോ​ള്‍സ് വ​കു​പ്പ് ഉ​പ​മേ​ധാ​വി ബ്രി​ഗേ​ഡി​യ​ര്‍ സാ​ലിം അ​ല്‍ ധ​ഹേ​രി പ​റ​ഞ്ഞു.

ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റു​ക​ള്‍ അ​മി​ത വേ​ഗ​ത​യി​ല്‍ ഓ​ടി​ച്ചും മ​റ്റു വാ​ഹ​ന​ങ്ങ​ള്‍ക്കി​ട​യി​ലൂ​ടെ ഓ​ടി​ച്ചു​മൊ​ക്കെ സ്വ​ന്തം ജീ​വ​നും മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നും അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന പ്ര​വ​ണ​ത ക​ണ്ടു​വ​രു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വ​ര​ക്ഷ​യും മ​റ്റു​ള്ള​വ​രു​ടെ സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്ത​ണം. തെ​റ്റാ​യ ഡ്രൈ​വി​ങ് പ്ര​വ​ണ​ത​യി​ല്‍നി​ന്ന്​ വി​ട്ടു​നി​ല്‍ക്ക​ണം. അ​ത്ത​രം ഡ്രൈ​വി​ങ് രീ​തി​ക​ള്‍ വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ല. ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റു​ക​ളു​ടെ സു​ര​ക്ഷി​ത ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ല്‍ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​വ​ര്‍ത്തി​ച്ചു​വ​രു​ക​യാ​ണ്.

ഇ-​സ്‌​കൂ​ട്ട​റു​ക​ള്‍ കൊ​ണ്ടു​ള്ള അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ പോ​സ്റ്റു​ക​ള്‍ ത​ങ്ങ​ള്‍ സ​സൂ​ക്ഷ്മം നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും നി​യ​മ​ലം​ഘ​ക​ര്‍ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ല്‍ ധ​ഹേ​രി മു​ന്ന​റി​യി​പ്പ് ന​ല്‍കി. സീ​റ്റു​ക​ളു​ള്ള ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റു​ക​ള്‍ക്ക് അ​ടു​ത്തി​ടെ​യാ​ണ് അ​ബൂ​ദ​ബി​യി​ല്‍ നി​രോ​ധ​നം ഏ​ര്‍പ്പെ​ടു​ത്തി​യ​ത്. ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റു​ക​ളി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക​ള്‍ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ എ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. മു​ന്‍വ​ശ​ത്ത് പെ​ട്ടി​യു​ള്ള സ്‌​കൂ​ട്ട​ര്‍, സീ​റ്റ് ഉ​ള്ള ഇ-​സ്‌​കൂ​ട്ട​ര്‍, സാ​ദാ സീ​റ്റു​ള്ള സ്‌​കൂ​ട്ട​ര്‍ എ​ന്നി​ങ്ങ​നെ മൂ​ന്നു ത​രം ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റു​ക​ള്‍ക്കാ​ണ് വി​ല​ക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:e-scootere-scooters
News Summary - Abu Dhabi Police imposes more restrictions on e-scooters
Next Story