Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുങ്ങിയെടുത്തത് ജീവന്‍; പ്രവാസിക്ക് അബൂദബി പൊലീസിന്‍റെ ആദരം

text_fields
bookmark_border
മുങ്ങിയെടുത്തത് ജീവന്‍; പ്രവാസിക്ക് അബൂദബി പൊലീസിന്‍റെ ആദരം
cancel
camera_alt

മുങ്ങി മരണത്തില്‍ നിന്ന് ഒരാളെ രക്ഷിച്ച പ്രവാസിയെ അബൂദബി പൊലീസ് ആദരിച്ചപ്പോള്‍

അബൂദബി: മുങ്ങി മരണത്തില്‍നിന്ന് ഒരാളുടെ ജീവന്‍ സമയോചിതമായി രക്ഷിച്ച പ്രവാസിയെ ആദരിച്ച് അബൂദബി പൊലീസ്. അബൂദബി പൊലീസ് സെന്‍ട്രല്‍ ഓപറേഷന്‍സ് സെക്ടറിലെ ഓപറേഷന്‍സ് ഡിപാര്‍ട്ട്‌മെന്‍റ്​ ഡയറക്ടര്‍ ബ്രിഗേഡിയര്‍ നാസര്‍ സുലൈമാന്‍ അല്‍ മസ്‌കരി പ്രവാസിക്ക് പൊലീസിന്‍റെ ഉപഹാരം കൈമാറി. അപകട സമയത്ത് ഇയാള്‍ കാണിച്ച ധീരതയും പെട്ടെന്നുള്ള ഇടപെടലും മനുഷ്യത്വപരമായ സമീപനവും പ്രശംസനീയമാണെന്ന് പൊലീസ് വ്യക്തമാക്കി.

ജീവന്‍ സംരക്ഷിക്കുന്നതിലും സമൂഹത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിലും പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന സംഭാവനക്ക്​ മികച്ച മാതൃകയാണിത്. ശക്തമായ സാമൂഹിക പ്രതിബദ്ധതയുടെ തെളിവാണ് പ്രവാസിയുടെ രക്ഷാപ്രവര്‍ത്തനമെന്ന് അബൂദബി പൊലീസ് സമൂഹ മാധ്യമത്തില്‍ കുറിച്ചു. പൊലീസിന്‍റെയും രക്ഷാപ്രവര്‍ത്തകരുടെയും ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുകയും സാമൂഹിക ഐക്യം ശക്തമാക്കുകയും ചെയ്യുന്ന ഇത്തരം മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ പൊലീസ് എന്നും പ്രോത്സാഹിപ്പിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, അബൂദബി പൊലീസിന്‍റെ ആദരവിന് പ്രവാസി നന്ദി അറിയിച്ചു. സഹജീവിയെ രക്ഷിക്കുക എന്നത് മനുഷ്യത്വപരമായ കടമ മാത്രമാണെന്നും സമൂഹത്തിന്‍റെ സുരക്ഷ ഉറപ്പാക്കാന്‍ അബൂദബി പൊലീസ് നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Abu Dhabi Police honors expatriate who drowned
Next Story