അബൂദബി പൊലീസിന് പുതിയ മേധാവി
text_fieldsമേജര്‍ ജനറല്‍ അഹ്മദ് സൈഫ് ബിന്‍ സൈത്തൂന്‍ അല്‍ മുഹൈരി
അബൂദബി: എമിറേറ്റിലെ പൊലീസ് സേനക്ക് പുതിയ മേധാവി. മേജര്‍ ജനറല്‍ അഹമ്മദ് സൈഫ് ബിന്‍ സൈത്തൂന്‍ അല്‍ മുഹൈരിയാണ് അബൂദബി പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ആയി നിയമിതനായത്. അബൂദബി ഭരണാധികാരി കൂടിയായ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാനാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
അബൂദബി എക്സിക്യൂട്ടിവ് കൗണ്‍സില്‍ അംഗം ഡോ. അബ്ദുല്ല അല്‍ ജര്വാനിയെ അബൂദബി ഊര്‍ജ വകുപ്പ് ചെയര്‍മാനായും നിയമിച്ചിട്ടുണ്ട്.
ഇതിനു പുറമെ മേജര്‍ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ തഹ്നൂന് ആല് നഹ്യാനെ അബൂദബി പൊലീസ് ഡയറക്ടര്‍ ജനറലായി നിയമിക്കുന്ന ഉത്തരവ് അബൂദബി കിരീടാവകാശിയും അബൂദബി എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാനും പുറത്തിറക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

