Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുരക്ഷാ പട്രോളിങ് വിലയിരുത്തി അബൂദബി പൊലീസ് മേധാവി; സ്മാര്‍ട്ട് റോഡ് സുരക്ഷക്ക് മുന്‍ഗണന

text_fields
bookmark_border
സുരക്ഷാ പട്രോളിങ് വിലയിരുത്തി അബൂദബി പൊലീസ് മേധാവി; സ്മാര്‍ട്ട് റോഡ് സുരക്ഷക്ക് മുന്‍ഗണന
cancel
camera_alt

സുരക്ഷാ പട്രോളിങ് വിലയിരുത്താന്‍ അബൂദബി പൊലീസ് മേധാവി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

അബൂദബി: എമിറേറ്റിന്‍റെ പ്രാന്ത പ്രദേശങ്ങളിലെ ഗതാഗത, സുരക്ഷാ പട്രോളിങ് സംവിധാനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ അബൂദബി പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അഹമ്മദ് സൈഫ് ബിന്‍ സൈത്തൂണ്‍ അല്‍ മുഹൈരി സന്ദര്‍ശനം നടത്തി. നഗരത്തിന് പുറത്തുള്ള മേഖലകളിലെ ഓപറേഷന്‍ പ്രവര്‍ത്തനങ്ങള്‍, വികസന പദ്ധതികള്‍ എന്നിവ അദ്ദേഹം നേരിട്ട് വിലയിരുത്തി. സുരക്ഷാ പട്രോളിങ് സംവിധാനത്തിന്റെ സജ്ജീകരണങ്ങള്‍ നിരീക്ഷിക്കാനും അബൂദബി പൊലീസിന്റെ തന്ത്രപരമായ മുന്‍ഗണനയായ 'സ്മാര്‍ട്ട് റോഡ് സുരക്ഷ' കൈവരിക്കാനും ഓപറേഷന്‍ കാര്യക്ഷമത വര്‍ധിപ്പിക്കാനുമുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് സന്ദര്‍ശനം.

സുരക്ഷാ പട്രോളിങ് ശക്തമാക്കുക, അടിയന്തര സാഹചര്യങ്ങളിലെ പ്രതികരണ സമയം മെച്ചപ്പെടുത്തുക, ഫീല്‍ഡ് ഓപറേഷനുകളെ പിന്തുണക്കാന്‍ അത്യാധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുക, മികച്ച പൊലീസിങ് രീതികള്‍ക്കനുസൃതമായി വിവിധ ഗതാഗത സാഹചര്യങ്ങളെയും പ്രതിസന്ധികളെയും ഫലപ്രദമായി നേരിടുന്നതിന് ഉദ്യോഗസ്ഥരുടെ സജ്ജീകരണം ശക്തമാക്കുക, റോഡ് സുരക്ഷ വര്‍ധിപ്പിക്കുക, ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നിവ ലക്ഷ്യമിട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി വരുന്ന തുടര്‍ച്ചയായ പരിശീലനം അദ്ദേഹം വിലയിരുത്തി.

ഗതാഗത നിയമങ്ങളും റോഡ് സുരക്ഷാ ചട്ടങ്ങളും പാലിക്കുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും, പ്രത്യേകിച്ച് യുവാക്കളെ ലക്ഷ്യമിട്ട് ബോധവല്‍ക്കരണ കാംപയിനുകള്‍ ശക്തമാക്കണമെന്നും ഫീല്‍ഡ് പട്രോളിങ്ങിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Abu Dhabi Police Chief reviews safety patrols; Smart road safety a priority
Next Story