സുസ്ഥിര ഭാവിക്ക് വൃക്ഷത്തൈകൾ നട്ട് അബൂദബി
text_fieldsഅബൂദബിയിലെ വിവിധ ഇടങ്ങളിൽ വൃക്ഷത്തൈ നടീൽ പദ്ധതിക്ക് തുടക്കം കുറിച്ചപ്പോൾ
അബൂദബി: മിറാല്‍, എ.എൽ.ഇ.സി എന്നിവയുമായി സഹകരിച്ച് വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് അബൂദബി സിറ്റി മുനിസിപ്പാലിറ്റി തുടക്കം കുറിച്ചു. അല്‍ മസര്‍ പാര്‍ക്ക്, ഖലീഫ സിറ്റി, അബൂദബി എന്നിവിടങ്ങളിലായി 300 മരങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടുക. ‘സുസ്ഥിര ഭാവിയുടെ വേരുകള്‍ നടുക’യെന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. മിറാല്‍, അബൂദബി സിറ്റി മുനിസിപ്പാലിറ്റി, എ.എല്‍.ഇ.സി എന്നിവിടങ്ങളില്‍ നിന്നുള്ള ജീവനക്കാരും അല്‍ യാസ്മിന ബ്രിട്ടീഷ് അക്കാദമിയിലെ 80 വിദ്യാര്‍ഥികളുമടക്കം ഇരുന്നൂറിലേറെ പേര് പദ്ധതിയുടെ ഭാഗമായി മരങ്ങള്‍ നട്ടു. 200 ഗാഫ്, 50 ഗുല്‍മോഹര്‍, 50 വേപ്പ് തൈകളാണ് ഇവര്‍ നട്ടത്.

