വ്യോമ പ്രതിരോധത്തിനിടെ ചീളുകൾ പതിച്ചു; അബൂദബിയിൽ പെട്രോകെമിക്കൽസ് പ്ലാന്റിൽ തീപിടുത്തം
text_fieldsഅബൂദബി: വ്യോമ പ്രതിരോധത്തിനിടെ ചീളുകൾ പതിച്ച് അബൂദബിയിലെ ബുറൂജ് പെട്രോകെമിക്കൽസ് പ്ലാന്റിൽ തീപിടുത്തമുണ്ടായി. പ്ലാന്റ് പരിസരത്ത് മൂന്ന് ഇടങ്ങളിൽ തീപിടുത്തം ഉണ്ടായതായാണ് അധികൃതർ സ്ഥിരീകരിച്ചിട്ടുള്ളത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പ്ലാന്റിൽ ചില നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും അതിന്റെ വിലയിരുത്തൽ നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ അടിയന്തര രക്ഷാപ്രവർത്തക സംഘം അതിവേഗത്തിൽ നടപടി സ്വീകരിച്ചതായും നിലവിൽ സ്ഥിതി പൂര്‍ണമായും നിയന്ത്രണത്തിലാണെന്നും അബൂദബി മീഡിയ ഓഫീസ് അറിയിച്ചു. ജനങ്ങൾ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും, അഭ്യൂഹങ്ങളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

