ഗുഗ്ഗന്‍ഹൈം അബൂദബി ടിക്കറ്റ് വിൽപന തുടങ്ങി
text_fieldsഅബൂദബി: സാദിയാത്ത് കള്‍ച്ചറല്‍ ഡിസ്ട്രിക്റ്റില്‍ ഡിസംബര്‍ 11ന് പൊതുജനങ്ങള്‍ക്കായി തുറക്കുന്ന ഗുഗ്ഗന്‍ഹൈം അബൂദബി മ്യൂസിയത്തിന്‍റെ ടിക്കറ്റ് വിൽപന ഔദ്യോഗിക വെബ്സൈറ്റില്‍ ആരംഭിച്ചു. ജനറല്‍ അഡ്മിഷന്‍ നിരക്ക് 70 ദിര്‍ഹമാണ്. അതേസമയം, 18 വയസ്സിന് താഴെയുള്ളവര്‍, യു.എ.ഇയിലെ വിദ്യാർഥികള്‍, 60 വയസ്സും അതില്‍ കൂടുതലുമുള്ള പൗരന്മാരും താമസക്കാരും എന്നിവർക്ക് സൗജന്യ പ്രവേശനം ലഭിക്കും.
അര്‍ഹരായ മറ്റ് വിഭാഗങ്ങള്‍ക്ക് പ്രത്യേക ഇളവുകളോടുകൂടിയ ടിക്കറ്റുകളും ലഭ്യമാണ്. പ്രിറ്റ്‌സ്‌കര്‍ ആര്‍ക്കിടെക്ചര്‍ പ്രൈസ് ജേതാവായ അന്തരിച്ച ഫ്രാങ്ക് ഗെഹ്രി രൂപകൽപന ചെയ്ത മ്യൂസിയത്തില്‍ 28 ഇന്‍റീരിയര്‍ ഗാലറികളും 10 ശില്‍പ കോണുകളാല്‍ ചുറ്റപ്പെട്ട വിശാലമായ ഔട്ട്‌ഡോര്‍ പ്രദര്‍ശന സ്ഥലങ്ങളുമുണ്ട്. ശേഖരങ്ങള്‍, കലാസൃഷ്ടികള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയിലൂടെ സന്ദര്‍ശകര്‍ക്ക് പുതിയ കാഴ്ചപ്പാടുകളും അനുഭവങ്ങളുമാണ് മ്യൂസിയം വാഗ്ദാനം ചെയ്യുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

