‘താൻ മരിച്ചാൽ മകന്‍റെ കാര്യങ്ങളിൽ ചാറ്റ് ജി.പി.ടിയുടെ ഉപദേശം തേടണം’ വിൽപത്രത്തിൽ വിചിത്ര നിർദേശം ഉൾപ്പെടുത്തി അബൂദബിയിലെ മാതാവ്
text_fieldsദുബൈ: താൻ മരിച്ചതിനുശേഷം കുട്ടിയുടെ വളർത്തലിൽ വിവേകപൂർവമായ തീരുമാനങ്ങളെടുക്കാൻ നിർമിത ബുദ്ധിയായ ചാറ്റ്ജി.പി.ടിയെ വിൽപത്രത്തിൽ ഉൾപ്പെടുത്തി അബൂദബിയിലെ ഒരു മാതാവ്. കുട്ടി ചെറുപ്പമായിരിക്കുമ്പോൾ താൻ മരിക്കുകയാണെങ്കിൽ, അവന്‍റെ വിദ്യാഭ്യാസം, ആരോഗ്യം, താമസം, മതം തുടങ്ങിയ സുപ്രധാന കാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ ചാറ്റ്ജിപിടിയുടെ ഉപദേശം തേടണമെന്ന് രക്ഷിതാക്കളോട് നിർദേശിക്കുന്നതാണ് ഈ അപൂർവ വിൽപത്രം.
‘ലിവിങ് വിഷസ് പ്രോട്ടോക്കോൾ’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി പ്രകാരം, അമ്മയുടെ മൂല്യങ്ങളും തത്ത്വചിന്തകളും ആഗ്രഹങ്ങളും അടങ്ങിയ രേഖകൾ ചാറ്റ്ജിപിടിക്ക് നൽകും. തുടർന്ന്, ഭാവിയിൽ ഉണ്ടാകുന്ന അപ്രതീക്ഷിത സാഹചര്യങ്ങളിൽ അമ്മയുടെ കാഴ്ചപ്പാടുകൾക്ക് അനുസൃതമായി എങ്ങനെ തീരുമാനമെടുക്കാമെന്ന് ഉപദേശിക്കാൻ ഈ എ.ഐ സിസ്റ്റത്തിന് സാധിക്കും. എന്നാൽ, നിയമപരമായ യാതൊരു അധികാരവും എ.ഐക്ക് ഉണ്ടായിരിക്കില്ല. കുട്ടിയെക്കുറിച്ചുള്ള അന്തിമ തീരുമാനങ്ങൾ പൂർണമായും മനുഷ്യരായ രക്ഷിതാക്കളിൽ നിക്ഷിപ്തമായിരിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

