അബൂദബി മസ്യദ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ഈ മാസം തുടങ്ങും
text_fieldsഅബൂദബി: മസ്യദ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ നാലാം സീസണ് ഈ മാസം അവസാനവാരം അബൂദബിയില്‍ ആരംഭിക്കും. ഹീറോസ്, ഷാബിയ സൂപ്പര്‍ ഇലവന്, കിങ്സ് ഇലവന്, ഷാബിയ ചാമ്പ്യന്‍സ്, എ.ഡി.ഡി.സി, ഗ്ലൈസി റൈഡേഴ്സ്, ഷാബിയ വാരിയേഴ്സ്, യുനൈറ്റഡ് ഇലവന്, മാസ്റ്റേഴ്സ് അബൂദബി, ഫ്രൈ ഫൈറ്റേഴ്സ് റെഡ് ആന്‍ഡ് ബ്ലൂ, റൈസിങ് ഡ്രാഗണ്‍സ്, ബ്ലൂബെക്സ്, ഉമേക്കോണ്, അവഞ്ചേഴ്സ്, ഇവാന്‍സ് വൈ.ഐ.സി.സി, ആര്.ഡി.എക്സ്, സ്ട്രൈക്കേഴ്സ് അബൂദബി, എം.സി.സി, ടെന്‍ ഗയ്സ്, ദാദ സി.സി, സി.സി.ടി കൊച്ചി നൈറ്റിസ്, ക്രിക് ആര്‍മി, ഡി.സി.എ, സ്കൈ ഹോക്സ്, ഡ്രീം റൈഡേഴ്സ്, മാസ്റ്റര്‍ ബ്ലാസ്റ്റേഴ്സ്, സേഫ്റ്റി ബ്ലാസ്റ്റേഴ്സ്, ബ്ലാസ്റ്റേഴ്സ് എക്സ്.ഐ, ടീം റോയല്‍സ്, ഗോള്‍ഡന്‍ ആരോസ്, അബ്ലം സി.സി എന്നിവയാണ് ടീമുകള്‍. 10 ഓവര്‍ വീതമുള്ള മത്സരത്തില്‍ നാല് ഗ്രൂപ്പുകളിലായി എട്ട് ടീമുകള്‍ വീതം പങ്കെടുക്കും.
മസ്യദ്, എം.ബി.ഇസെഡ്, ഐകാഡ് ഗ്രൗണ്ടുകളിലാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങള്‍. സെമിഫൈനലും ഫൈനലും ഷഹാമയിലെ വോള്‍ക്കാനോ ഗ്രൗണ്ടിലുമാണ് അരങ്ങേറുക. സെമിഫൈനല്‍, ഫൈനല്‍ യുട്യൂബ് ലൈവുണ്ടായിരിക്കും. 700ഓളം കളിക്കാര്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് ജി.സി.സിയിലെ വലിയ ടൂര്ണമെന്റുകളിലൊന്നാണെന്ന് സംഘാടകര്‍ അറിയിച്ചു. ടൂര്‍ണമെന്റിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി അംഗങ്ങളായ റിയാസ്, മധു, അനീഷ് മോന്, സജു, അഗസ്റ്റിന്, ബിനു, നജ്മല്‍, സയ്യിദ്, സുജിത് എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

