അബൂദബി മാർത്തോമ യുവജനസഖ്യം മികച്ച ശാഖ
text_fieldsമികച്ച ശാഖക്കുള്ള ട്രോഫി അബൂദബി മാർത്തോമ യുവജന സഖ്യം അംഗങ്ങൾ
ഏറ്റുവാങ്ങുന്നു
അബൂദബി: കേന്ദ്ര മാർത്തോമ യുവജനസഖ്യത്തിന്റെ 2023-24 പ്രവർത്തന വർഷത്തെ കേരളത്തിന് പുറത്തുള്ള മികച്ച ശാഖയായി അബൂദബി മാർത്തോമ യുവജനസഖ്യം തിരഞ്ഞെടുക്കപ്പെട്ടു. അബൂദബി യുവജനസഖ്യത്തിന് ഇത്12ാം തവണയാണ് അംഗീകാരം.
പ്രവർത്തന വർഷത്തെ യുവജനസഖ്യം പ്രവർത്തനങ്ങൾക്ക് പ്രസിഡന്റ് ജിജു ജോസഫ്, വൈസ് പ്രസിഡന്റുമാരായ അജിത്ത് ഈപ്പൻ തോമസ്, രഞ്ജു വർഗീസ്, സഖ്യം സെക്രട്ടറി അനിൽ ബേബി, ട്രസ്റ്റീ അജു ജെയിംസ്, ജോ.സെക്രട്ടറി മീനു രാജൻ, അക്കൗണ്ടന്റ് സിസിൻ മത്തായി എന്നിവരാണ് നേതൃത്വം നൽകിയത്. അടൂർ മാർത്തോമ യൂത്ത് സെന്ററിൽ നടന്ന 88ാമത് മാർത്തോമ യുവജന സഖ്യം പ്രതിനിധി സമ്മേളനത്തിൽ യുവജനസഖ്യം പ്രസിഡന്റ് റൈറ്റ് റവ. ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തയിൽനിന്നും സഖ്യം അംഗങ്ങൾ ട്രോഫി ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

